News Flash
X
പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയ ജീവനക്കാരെ കുവൈത്തിൽ തിരിച്ചെത്തിക്കാൻ അനുമതിയായി

പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയ ജീവനക്കാരെ കുവൈത്തിൽ തിരിച്ചെത്തിക്കാൻ അനുമതിയായി

personmtp rafeek access_timeMonday September 28, 2020
HIGHLIGHTS
പ്രവേശന വിലക്കുള്ള 34 രാജ്യങ്ങളിൽ കുടുങ്ങിയ ജീവനക്കാരെ ചാർട്ടേർഡ് വിമാന സർവീസ് ഏർപ്പെടുത്തി കുവൈത്തിലേക്ക് തിരിച്ചെത്തിക്കാൻ അനുമതിയായി.

കുവൈത്ത് സിറ്റി: പ്രവേശന വിലക്കുള്ള 34 രാജ്യങ്ങളിൽ കുടുങ്ങിയ ജീവനക്കാരെ ചാർട്ടേർഡ് വിമാന സർവീസ് ഏർപ്പെടുത്തി കുവൈത്തിലേക്ക് തിരിച്ചെത്തിക്കാൻ അനുമതിയായി. കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അൽ സാലേഹിന്റെ നേതൃത്വത്തിലുള്ള കൊറോണ എമർജൻസി കമ്മിറ്റിയാണ് ഇതു സംബന്ധിച്ച അനുമതി നൽകിയത്.

കുവൈത്തിൽ കുടുങ്ങിയ വിദേശികൾ ചാർട്ടേഡ് വിമാനങ്ങൾ വഴി സ്വദേശത്തേക്ക് മടങ്ങുന്നത് പോലെ ഈ രാജ്യങ്ങളിൽ കുടുങ്ങിയ ജീവനക്കാരെ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് ചാർട്ടേർഡ് വിമാനങ്ങളിൽ വഴി മടക്കി കൊണ്ടു വരാവുന്നതാണ്.

ഇത്തരം രാജ്യങ്ങളിൽ നിന്ന് ജീവനക്കാരെ നേരിട്ടു കുവൈത്തിലേക്ക് കൊണ്ടു വരുന്നതിനുള്ള ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി ലഭിക്കാൻ ഡിജിസിഎയുമായി ബന്ധപ്പെടണം. കൂടാതെ ആരോഗ്യ മന്ത്രാലയ നിർദേശങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് നിർബന്ധിത ക്വാറന്റൈന് വിധേയരാകുകയും വേണം.

SHARE :
folder_openTags
content_copyCategory