X
പ്രവാസി സോഷ്യല്‍ കമ്മിറ്റിയുടെ രണ്ടാം വിമാനം കൊച്ചിയിലേക്കു പറന്നു

പ്രവാസി സോഷ്യല്‍ കമ്മിറ്റിയുടെ രണ്ടാം വിമാനം കൊച്ചിയിലേക്കു പറന്നു

personmtp rafeek access_timeMonday July 6, 2020
HIGHLIGHTS
ഖത്തറിലെ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ പ്രവാസി സോഷ്യല്‍ കമ്മിറ്റിയുടെ മിഷന്‍ ദോഹ - കേരളയുടെ ഭാഗമായി രണ്ടാമത്തെ വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു.

ദോഹ: ഖത്തറിലെ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ പ്രവാസി സോഷ്യല്‍ കമ്മിറ്റിയുടെ മിഷന്‍ ദോഹ – കേരളയുടെ ഭാഗമായി രണ്ടാമത്തെ വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. 168 യാത്രക്കാരുമായി ഇന്നു രാവിലെ 10.30നാണ് ദോഹയില്‍ നിന്ന് വിമാനം യാത്രയായത്. 5 കുട്ടികളും യാത്രക്കാരുടെ കൂട്ടത്തിലുണ്ട്. അര്‍ഹരായ ആളുകളെ രജിസ്‌ട്രേഷനിലൂടെയാണ് തിരഞ്ഞെടുത്തതെന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്ന നവാഫ് കൊടുങ്ങല്ലൂര്‍ ഗള്‍ഫ് മലയാളിയോട് പറഞ്ഞു.

ഇന്ത്യന്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍(ഐസിഡബ്ല്യുഎഫ്), ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍(ജികെപിഎ), പ്രവാസി മലയാളി ഓര്‍ഗനൈസേഷന്‍(പിഎംഒ), ഹസാത്ത് സ്പോര്‍ട്സ്, വിഖായ ഖത്തര്‍, കേരള കള്‍ച്ചറല്‍ സെന്റര്‍, മഞ്ഞപ്പട ഖത്തര്‍, കൃഷിയിടം ഖത്തര്‍, ഗ്ലോബല്‍ എന്‍ആര്‍ഐ വെല്‍ഫെയര്‍ അസോസിയേഷന്‍, സോഷ്യല്‍ മീഡിയ കൂട്ടായ്മയായ ഖത്തര്‍ മലയാളീസ് തുടങ്ങിയയാണ് കൂട്ടായ്മയില്‍ ഉള്ളത്.

SHARE :
folder_openTags
content_copyCategory