ഖത്തറിലെത്തുന്ന ഈ നാല് രാജ്യക്കാര്‍ക്ക് ക്വാറന്റീനില്‍ ഇളവില്ല

MOPH Qatar

ദോഹ: ഖത്തറില്‍ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച ഹോം ക്വാറന്റീന്‍ ഇളവുകള്‍ നാലു രാജ്യങ്ങളില്‍ നിന്നെത്തുവര്‍ക്ക് ബാധകമല്ല. യുകെ, ദക്ഷിണാഫ്രിക്ക, നെതര്‍ലന്റ്സ്, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഹോട്ടല്‍ ക്വാറന്‍ീന്‍ ഇളവ് ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയത്.

പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാനദണ്ഡം അനുസരിച്ച് 65 വയസും അതിനു മുകളിലുള്ളവരെയും വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരെയും ഹോട്ടല്‍ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയിരുന്നു.എന്നാല്‍ പ്രായവും ആരോഗ്യ അവസ്ഥകളും അടിസ്ഥാനമാക്കി ഹോട്ടല്‍ ക്വാറന്റീന്‍ ഒഴിവാക്കുന്നത് യുകെ, ദക്ഷിണാഫ്രിക്ക, നെതര്‍ലാന്റ്സ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ക്ക് ബാധകമല്ലെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് ഈ രാജ്യങ്ങളില്‍ വ്യാപകമാണെന്നതിനാലാണ് തീരുമാനം.
ALSO WATCH