ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് ആപ്പ് പരീക്ഷിക്കാന്‍ ഒരുങ്ങി ഖത്തര്‍ എയര്‍വെയ്‌സ്

QATAR AIRWAYS DIGITAL PASSPROT

ദോഹ: അയാട്ടയുടെ പുതിയ ട്രാവല്‍ പാസായ ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് മൊബൈല്‍ ആപ്പ് മിഡില്‍ ഈസ്റ്റില്‍ ആദ്യമായി പരീക്ഷിക്കാന്‍ ഒരുങ്ങി ഖത്തര്‍ എയര്‍വെയ്‌സ്. ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനുമായി(അയാട്ട) സഹകരിച്ച് 2021 മാര്‍ച്ച് മുതല്‍ ദോഹ ഇസ്താംബൂള്‍ റൂട്ടിലാണ് ആപ്പ് പരീക്ഷിക്കുക. യാത്രക്കാരുടെ കോവിഡ് ടെസ്റ്റ് റിസള്‍ട്ട് ഈ ആപ്പ് വഴി ലഭ്യമാക്കുകയും സുരക്ഷിത യാത്ര സാധ്യമാക്കുകയും ചെയ്യും. ഒകെ ടു ട്രാവല്‍(യാത്ര ചെയ്യാന്‍ യോഗ്യനാണ്) എന്ന സ്റ്റാറ്റസ് യാത്രക്കാരന്‍ എയര്‍പോര്‍ട്ടില്‍ എത്തും മുമ്പ് തന്നെ ആപ്പ് വിമാന കമ്പനിയുമായും ബന്ധപ്പെട്ട മറ്റ് അധികൃതരുമായും പങ്കു വയ്ക്കും. ഇതിലൂടെ തടസ്സങ്ങള്‍ ഇല്ലാതെ എളുപ്പത്തിലും സുരക്ഷിതവുമായി യാത്ര തുടരാനാവും.

തങ്ങള്‍ യാത്ര ചെയ്യുന്ന സ്ഥലത്തെ ഏറ്റവും പുതിയ കോവിഡ് വിവരങ്ങളും ആരോഗ്യ നിയന്ത്രണങ്ങളും മറ്റും ആപ്പ് വഴി യാത്രക്കാരന് ലഭ്യമാവും. യാത്രക്കാരുടെ വാക്‌സിനേഷന്‍ വിവരങ്ങളും ആപ്പ് വഴി ലഭ്യമാവുമെന്ന് അയാട്ട ഡറക്ടര്‍ ജനറല്‍ അലക്‌സാണ്ട്രെ ഡി ജുനിയാക് പറഞ്ഞു. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഭാവിയില്‍ ക്വാറന്റീന്‍ ഇല്ലാതെ യാത്ര സാധ്യമാക്കുന്ന പ്രധാന ഘടകമായിരിക്കും. യാത്രക്കാരന്റെ ഐഡന്റിറ്റിയും ഡിജിറ്റല്‍ യാത്രാ വിവരങ്ങളും സുരക്ഷിതമായി ലിങ്ക് ചെയ്യാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം യാത്രക്കാര്‍ക്കും സര്‍ക്കാരിനും ഉണ്ടാക്കുന്നതിന് ഖത്തര്‍ എയര്‍വെയ്‌സിന്റെ ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് പരീക്ഷണം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Qatar Airways to trial ‘Digital Passport’ mobile app for seamless travel
ALSO WATCH