
ഒരേ കാറില്‍ അല്‍ ഉലയില്‍ ചുറ്റിക്കറങ്ങി ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും
HIGHLIGHTS
മൂന്നര വര്‍ഷം നീണ്ട ശത്രുതയ്ക്കൊടുവില്‍ സൗഹൃദത്തിന്റെ കരങ്ങള്‍ നീട്ടി ഖത്തര്‍, സൗദി ഭരണത്തലന്മാര്‍.
റിയാദ്: മൂന്നര വര്‍ഷം നീണ്ട ശത്രുതയ്ക്കൊടുവില്‍ സൗഹൃദത്തിന്റെ കരങ്ങള്‍ നീട്ടി ഖത്തര്‍, സൗദി ഭരണത്തലന്മാര്‍. ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ഒരേ കാറില്‍ പൗരാണിക ചരിത്രസ്മാരകങ്ങള്‍ ഉള്‍ക്കൊള്ളുന്ന അല്‍ ഉലായിലെ വിവിധ പ്രദേശങ്ങള്‍ കാണാനെത്തിയത് കൗതുകമായി. മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനാണ് കാറോടിച്ചിരുന്നത്. ഫോട്ടോ സെഷന് അവസാനിച്ച ശേഷമാണ് ഇരുവരും ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കാനെത്തിയത്.
സൗദി കിരീടാവകാശി നല്കിയ ഉച്ചവിരുന്നിലും ഖത്തര്‍ അമീര്‍ പങ്കെടുത്തിരുന്നു. സൗദി ഉപപ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയും ചേര്‍ന്നാണ് അമീറിനെ വിരുന്നിലേക്കു സ്വീകരിച്ചത്. അമീറും സൗദി കിരീടാവകാശിയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകരണമാണ് ലഭിക്കുന്നത്.
ALSO WATCH