News Flash
X
ഖത്തറില്‍ കോവിഡ് വാക്‌സിന്‍ നല്‍കാന്‍ മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി

ഖത്തറില്‍ കോവിഡ് വാക്‌സിന്‍ നല്‍കാന്‍ മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി

personmtp rafeek access_timeMonday January 4, 2021
HIGHLIGHTS
നിലവിലുള്ള 7 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുറമേ മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കൂടി കോവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്ന് പിഎച്ച്സിസി മാനേജിംഗ് ഡയറക്ടര്‍

ദോഹ: നിലവിലുള്ള 7 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുറമേ മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കൂടി കോവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്ന് പിഎച്ച്സിസി മാനേജിംഗ് ഡയറക്ടര്‍ ഡോ. മറിയം അലി അബ്ദുല്‍മാലിക് പറഞ്ഞു. ഖത്തര്‍ യൂനിവേഴ്‌സിറ്റി, അല്‍ വഅബ്, അല്‍ ഖോര്‍ ആരോഗ്യ കേന്ദ്രങ്ങളിലാണ് പുതുതായി കോവിഡ് വാക്‌സിനുകള്‍ ലഭ്യമാക്കുന്നത്.

അല്‍ വജ്ബ, ലഅബീബ്, അല്‍ റുവൈസ്, ഉം സലാല്‍, റൗദത്ത് അല്‍ ഖൈല്‍, അല്‍ തുമാമ, മുഐതര്‍ എന്നീ ഏഴ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലാണ് നിലവില്‍ കോവിഡ് വാക്സിന്‍ നല്‍കുന്നത്. ഇപ്പോള്‍ മൂന്ന് കേന്ദ്രങ്ങള്‍ കൂടി ചേര്‍ത്ത് മൊത്തം 10 കേന്ദ്രങ്ങളില്‍ വാക്സിന്‍ ലഭ്യമാക്കും. ക്രമേണ രാജ്യത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിന്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

SHARE :
folder_openTags
content_copyCategory