News Flash
X
ഖത്തറില്‍ നിന്ന് അവധിക്കു നാട്ടില്‍പോയ തൃശൂര്‍ സ്വദേശി നിര്യാതനായി

ഖത്തറില്‍ നിന്ന് അവധിക്കു നാട്ടില്‍പോയ തൃശൂര്‍ സ്വദേശി നിര്യാതനായി

personmtp rafeek access_timeTuesday July 14, 2020
HIGHLIGHTS
ഖത്തറില്‍ നിന്ന് ലോക്ക്ഡൗണിന് മുമ്പ് അവധിക്കു നാട്ടില്‍ പോയ തൃശൂര്‍ പാവറട്ടി സ്വദേശി സക്കീര്‍(40) നിര്യാതനായി.

ദോഹ: ഖത്തറില്‍ നിന്ന് ലോക്ക്ഡൗണിന് മുമ്പ് അവധിക്കു നാട്ടില്‍ പോയ തൃശൂര്‍ പാവറട്ടി സ്വദേശി സക്കീര്‍(40) നിര്യാതനായി. പരേതനായ കുളങ്ങര വീട്ടില്‍ ഖാലിദ് -പാത്തുമ്മു ദമ്പതികളുടെ മകനാണ്. തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം.

ഏഴു മാസം മുമ്പാണ് അവധിക്ക് നാട്ടിലേക്കു പോയത്. ലോക്ക്ഡൗണ്‍ കാരണം തിരിച്ചുവരാന്‍ കഴിയാതെ കുടുങ്ങുകയായിരുന്നു. ദോഹയിലെ മര്‍ഖിയ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. അസുഖബാധിതനായതിനെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഭാര്യ: നൗഷജ. മക്കള്‍: മുഹമ്മദ് നിഹാല്‍, മിന്‍ഹ. സഹോദരങ്ങള്‍: ബഷീര്‍, അബ്ദുള്‍ ഗഫൂര്‍, ആയിഷ, സെക്കിന, സല്‍മത്ത്, സുബൈദ, ഹസീന.

SHARE :
folder_openTags
content_copyCategory