News Flash
X
ഖത്തറില്‍ ആദ്യമായി കുങ്കുമപ്പൂ വിളവെടുക്കാനൊരുങ്ങുന്നു

ഖത്തറില്‍ ആദ്യമായി കുങ്കുമപ്പൂ വിളവെടുക്കാനൊരുങ്ങുന്നു

personmtp rafeek access_timeSunday November 22, 2020
HIGHLIGHTS
വടക്കന്‍ ഖത്തറിലെ ഉം ലുശൂശില്‍ പ്രവര്‍ത്തിക്കുന്ന സാഫ്രോണ്‍ ഖത്തര്‍ എന്ന കമ്പനിയാണ് രാജ്യത്ത് ആദ്യമായി കുങ്കുമപ്പൂ കൃഷിയില്‍ വിജയം കണ്ടിരിക്കുന്നത്.

ദോഹ: ഖത്തറില്‍ ആദ്യമായി കുങ്കുമപ്പൂ വിളവെടുപ്പിനൊരുങ്ങി. വടക്കന്‍ ഖത്തറിലെ ഉം ലുശൂശില്‍ പ്രവര്‍ത്തിക്കുന്ന സാഫ്രോണ്‍ ഖത്തര്‍ എന്ന കമ്പനിയാണ് രാജ്യത്ത് ആദ്യമായി കുങ്കുമപ്പൂ കൃഷിയില്‍ വിജയം കണ്ടിരിക്കുന്നത്. ഖത്തര്‍ വിപണിക്കാവശ്യമായ 25 ശതമാനം ഉല്‍പ്പന്നം ഇവിടെ വിളവെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

saffron qatar1

വിളവെടുപ്പിന്റെ ആദ്യ ദിനത്തില്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, ഖത്തര്‍ ചേംബര്‍, ഹസദ് ഫുഡ് പ്രതിനിധികള്‍ സംബന്ധിച്ചു. സാധാരണ ഇറാന്‍, മൊറോക്കോ, അഫ്ഗാനിസ്താന്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്ന കുങ്കുമപ്പൂ ഖത്തറില്‍ ആദ്യമായി കൃഷി ചെയ്യാനായതില്‍ സന്തോഷമുണ്ടെന്ന് ഫാം ഉടമ ജാബര്‍ അല്‍ മന്‍സൂരി പറഞ്ഞു.

മണ്ണ് രഹിത കൃഷിയായ ഹൈഡ്രോപോണിക് രീതി ഉള്‍പ്പെടെ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് ഫാം പ്രവര്‍ത്തിക്കുന്നത്. ഉല്‍പ്പാദനം ക്രമേണ വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അല്‍ മന്‍സൂരി പറഞ്ഞു.
Qatar farm starts harvesting saffron for first time


 

SHARE :
folder_openTags
content_copyCategory