ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു; ഈ വര്‍ഷം അവസാനത്തോടെ ഖത്തറിലും വാറ്റ്

vat in qatar

ദോഹ: വാറ്റ് (മൂല്യവര്‍ധിത നികുതി) നടപ്പാക്കാന്‍ ഒരുങ്ങി ഖത്തറും. ഈ വര്‍ഷം അവസാനത്തോടെ മുല്യവര്‍ധിത നികുതി സംവിധാനം കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ ഖത്തറില്‍ പുരോഗമിക്കുന്നതായാണ് റിപോര്‍ട്ട്. ജിസിസി രാജ്യങ്ങള്‍ ഒപ്പു വച്ച വാറ്റ് ചട്ടങ്ങള്‍ ഖത്തറും അംഗീകരിച്ചിരുന്നു. വാറ്റ് നടപ്പില്‍ വരുത്തുന്നതിനാവശ്യമായ അടിയന്തര സംവിധാനങ്ങളും നടപടികളും ഖത്തര്‍ ജനറല്‍ ടാക്‌സ് അതോറിറ്റി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഈ വര്‍ഷംതന്നെ വാറ്റ് നടപ്പാക്കുന്നതിനുള്ള സര്‍ക്കാര്‍ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാല്‍, ഇതുവരെ ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ലെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. വാറ്റ് നടപ്പാക്കുന്നതിലേക്കുള്ള ചുവടുവെപ്പിലാണ് രാജ്യമെന്ന് ‘ടാക്‌സ് ഫോര്‍ ഖത്തരി ബിസിനസ്’ എന്ന തലക്കെട്ടില്‍ ഏണസ്റ്റ് ആന്‍ഡ് യങ് നടത്തിയ വെര്‍ച്വല്‍ സെമിനാറില്‍ വിദഗ്ധര്‍ പറഞ്ഞു. കമ്പനികള്‍ ഇതിനായി തയാറെടുക്കണമെന്നും ചുരുങ്ങിയത് ആറു മാസമെങ്കിലും ഇതിനായി ആവശ്യംവരുമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. പുതിയ മേഖലകളില്‍ നിന്ന് വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ ജിസിസി രാജ്യങ്ങള്‍ വാറ്റ് സംവിധാനം നടപ്പിലാക്കി വരുന്നത്.
ALSO WATCH