ദോഹ: ഖത്തറിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറരന്റീനില് കഴിയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അധികൃതര്‍. വ്യക്തികള്‍ക്ക് ക്വാറന്റീന് ചെലവാകുന്ന ഏറ്റവും കുറഞ്ഞ തുക 3758 ഖത്തര്‍ റിയാലാണ്. കുടുംബത്തിന് 5417 റിയാല്‍.
പുറത്ത് നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ സ്വന്തം ചെലവില്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്യുകയും 14 ദിവസം ക്വാരന്റീനില്‍ കഴിയുകയും ചെയ്യണമെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. ആഗസ്ത് 1 മുതല്‍ കോവിഡ് കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക.
മടങ്ങിവരുന്ന പ്രവാസികള്‍ക്കും രാജ്യത്തെ പൗരന്മാര്ക്കും വിവിധ ഹോട്ടല്‍ പാക്കേജുകള്‍ ഖത്തര്‍ എയര്‍വേയ്സിന്റെ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് വിഭാഗവും ദേശീയ ടൂറിസം കൗണ്‍സിലിന്റെ പങ്കാളിയുമായ ഡിസ്കവര് ഖത്തറാണ് പ്രസിദ്ധീകരിച്ചത്. നിശ്ചിത ഹോട്ടലുകളില്‍ മാത്രമാണ് ക്വാരന്റീന് അനുവദിക്കുക. ഹോം ക്വാരന്റീന് അനുവദനീയമല്ല.
പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, സായാഹ്ന ഭക്ഷണം എന്നിവ ഹോട്ടല്‍ മുറിയുടെ വാതില്ക്കല് എത്തിക്കും. നേരിട്ടുള്ള ബന്ധുക്കളെ മാത്രമെ ഒരു മുറി പങ്കിടാന്‍ അനുവദിക്കൂ. മുറിക്കു പുറത്തുപോകുന്നതിനോ മുറി വിട്ട് മറ്റുള്ളവരെ കണ്ടുമുട്ടുന്നതിനോ പുറത്തു നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനോ അനുവദിക്കില്ലെന്നും ഡിസ്കവര് ഖത്തര്‍ അറിയിച്ചു.
നിലവില്‍ ക്വാരന്റീന് ലഭ്യമായ ഹോട്ടലുകളുടെ വിശദാംശങ്ങള്‍
ടൈം റകോ ഹോട്ടല്‍(4 സ്റ്റാര്‍): വ്യക്തിഗത ബുക്കിങ് സിംഗിള്‍ റൂമിന് 4774 റിയാല്‍, രണ്ടു മുതിര്‍ന്നവരും രണ്ടു കുട്ടികളും ഉള്‍പ്പെട്ട കുടുംബത്തിന് ഡബിള്‍ റൂമിന് 6623 ഖത്തര്‍ റിയാല്‍, രണ്ടു മുതിര്‍ന്നവര്‍ക്ക് ഡബിള്റൂമിന് 6482 റിയാല്‍.
ഡ്യുസിത് ദോഹ ഹോട്ടല്‍(ഫൈവ് സ്റ്റാര്‍): യഥാക്രമം 7890, 10,755, 10614 ഖത്തര്‍ റിയാല്‍.
വെസ്റ്റിന് ദോഹ ഹോട്ടലില്‍(ഫൈവ് സ്റ്റാര്‍): യഥാക്രമം 10473, 14199, 14058 റിയാല്‍
ആഗസ്തില്‍ ലഭ്യമാകുന്ന ഹോട്ടലുകളുടെ വിശദാംശങ്ങള്‍
കിങ്സ് ദോഹ ഹോട്ടല്‍(ത്രീ സ്റ്റാര്‍): 3758, 5417, 5276 റിയാല്‍ വീതം.
മില്ലേനിയം സെന്‍ട്രല്‍ ദോഹ(ഫോര്‍ സ്റ്റാര്‍): 4102, 5589, 5448 റിയാല്‍ വീതം.
ദ്യുസിത് ഡി2 സല്‍വ ദോഹ ഹോട്ടല്‍(ഫൈവ് സ്റ്റാര്‍): 6685, 9378, 9237 റിയാല്‍ വീതം