ദോഹ: ഖത്തറിലെ കര്‍വ ജീവനക്കാര്‍ക്ക് കോവിഡ് വാക്സിനേഷന് നടപടികള്‍ ആരംഭിച്ചതായി മുവാസലാത്ത് അധികൃതര്‍ അറിയിച്ചു. ഖത്തര്‍ ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്നാണ് കര്‍വ ബസ്, ടാക്സി ഡ്രൈവര്‍മാര്‍ക്കും അനുബന്ധ ജീവനക്കാര്‍ക്കും വാക്സിന് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ കോവിഡ് പ്രതിരോധ രംഗത്ത് പൊതു ഗതാഗത സേവനങ്ങളുടെ സുരക്ഷിതത്വം അത്യന്താപേക്ഷിതമാണ്. ഇക്കാര്യത്തില്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സമ്പൂര്‍ണ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കര്‍വ കമ്പനി പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി മേധാവി ഫഹദ് സാദ് അല്‍ ഖഹ്ഥാനി പ്രാദേശിക പത്രത്തിന് നല്കിയ അഭിമുഖത്തില്‍ വ്യകത്മാക്കി. കര്‍വ ജീവനക്കാര്‍ വാക്സിന് എടുക്കുന്ന ചിത്രങ്ങളും അധികൃതര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.