ദോഹ: വരാന്ത്യത്തില്‍ ഖത്തറില്‍ കൊടും ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്. അടുത്ത രണ്ട് ദിവസങ്ങളില്‍ ഏറ്റവും കുറഞ്ഞ താപനില 32 ഡിഗ്രിയും കൂടിയ താപനില 44 ഡിഗ്രിയും ആയിരിക്കും.
വെള്ളിയാഴ്ച്ച മൂടല്‍മഞ്ഞ് കാരണം കാഴ്ച്ചാപരിധി ചിലയിടങ്ങളില്‍ 3 കിലോമീറ്ററില്‍ താഴെയായി കുറയും. വെള്ളി, ശനി ദിവസങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ചൂടില്‍ നിന്ന് രക്ഷനേടാനുള്ള മുന്‍കരുതലുകള്‍ എല്ലാവരും പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ധാരാളം വെള്ളം കുടിക്കണം. അയഞ്ഞതും സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്ന ഇളംനിറങ്ങളോടും കൂടിയ വസ്ത്രം ധരിക്കണം. രക്ഷിതാക്കള്‍ കുട്ടികളെ വാഹനത്തില്‍ ഇരുത്തി പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. പുറത്ത് ജോലി ചെയ്യുന്നവര്‍ ഇടയ്്ക്ക് തണലില്‍ വിശ്രമിക്കണം.
Qatar Meteorology Department forecasts very hot temperature and some clouds for weekend