News Flash
X
ഖത്തറില്‍ പുതിയ സ്വകാര്യ സ്‌കൂളുകള്‍ക്കുള്ള അപേക്ഷ നവംബര്‍ 1 മുതല്‍ സ്വീകരിക്കും

ഖത്തറില്‍ പുതിയ സ്വകാര്യ സ്‌കൂളുകള്‍ക്കുള്ള അപേക്ഷ നവംബര്‍ 1 മുതല്‍ സ്വീകരിക്കും

personmtp rafeek access_timeSunday October 18, 2020
HIGHLIGHTS
അപേക്ഷകള്‍ നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ദോഹ: 2021-22 അധ്യയന വര്‍ഷത്തേക്ക് സ്വകാര്യ സ്‌കൂളുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ക്കും ലൈസന്‍സ് നല്‍കുന്നതിനും പ്രവര്‍ത്തനം ആരംഭിക്കുന്നതിനും ഉള്ള അപേക്ഷകള്‍ നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

സ്വകാര്യ സ്‌കൂള്‍ ലൈസന്‍സിങ്് മാനുവല്‍ പ്രകാരം പുതിയ സ്‌കൂളുകള്‍ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളും ആവശ്യകതകളും മന്ത്രാലയം പ്രാദേശിക മാധ്യമങ്ങളില്‍ നല്‍കിയ പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം അപേക്ഷകന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലോ അതുമായി ബന്ധപ്പെട്ട അനുബന്ധ സ്ഥാപനങ്ങളിലോ ജീവനക്കാരനാകരുത് എന്ന് വിജ്ഞാപനത്തില്‍ പറയുന്നു. അപേക്ഷകന്റെ ഐഡി കാര്‍ഡിന്റെ ഒരു പകര്‍പ്പ് ആവശ്യമാണ്. അപേക്ഷകന് 21 വയസോ അതില്‍ കൂടുതലോ ആയിരിക്കണം.

മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അപേക്ഷകര്‍ക്ക് സ്വകാര്യ സ്‌കൂള്‍ ലൈസന്‍സിംഗ് വിഭാഗവുമായി 44045128, 44044772 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അപേക്ഷകന് അംഗീകൃത വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണമെന്നും പൂര്‍ണ്ണമായ സിവില്‍ ശേഷി ഉണ്ടായിരിക്കണമെന്നും അപേക്ഷകന്‍ നല്ല പെരുമാറ്റവും പ്രശസ്തിയും ഉള്ളവനായിരിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

SHARE :
folder_openTags
content_copyCategory