ഖത്തര്‍ ഒളിംപിക് ആന്റ് സ്‌പോര്‍ട്‌സ് മ്യൂസിയം ഉദ്ഘാടനത്തിനൊരുങ്ങി

Qatar Olympic and Sports Museum

ദോഹ: ലോക കപ്പ് വേദികളിലൊന്നായ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന് അടുത്തുള്ള 3-2-1 ഖത്തര്‍ ഒളിമ്പിക് ആന്റ് സ്‌പോര്‍ട്‌സ് മ്യൂസിയം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഈ വര്‍ഷം രണ്ട് ഘട്ടങ്ങളായാണ് മ്യൂസിയം തുറക്കുക.

ടോക്കിയോ ഒളിമ്പിക്‌സിനോടനുബന്ധിച്ച്് ജൂലൈയില്‍ മ്യൂസിയത്തിന്റെ ആദ്യ ഘട്ടം തുറക്കും, ഒക്ടോബറില്‍ അറബ് കപ്പിനോടനുബന്ധിച്ചാകും പൂര്‍ണമായും തുറക്കുക.
ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്‌സണ്‍ ശെയ്ഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ ആല്‍ ഥാനിയാണ് ഇക്കാര്യം അറിയിച്ചത്. ശെയ്ഖ അല്‍ മയാസ ഈയിടെ മ്യൂസിയം സന്ദര്‍ശിച്ചിരുന്നു.
ഈ മ്യൂസിയം ഉടന്‍ ഒളിമ്പിക് മ്യൂസിയം ശൃംഖലയില്‍ ചേരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി അവര്‍ പറഞ്ഞു. സ്പോര്‍ട്സും ഖത്തറും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ മ്യൂസിയം ലോകത്തിന് കാണിച്ചുകൊടുക്കും. സംവേദനാത്മക പ്രദര്‍ശനങ്ങള്‍, പ്രചോദനാത്മക വസ്തുക്കളും ഈ മ്യൂസിയത്തിലുണ്ടാവും.
3-2-1 എന്ന പേരിലുള്ള ഖത്തര്‍ ഒളിമ്പിക്, സ്പോര്‍ട്സ് മ്യൂസിയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് കായിക, ശാരീരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ആളുകളെ പ്രചോദിപ്പിക്കുന്ന രീതിയിലാണ്. ആഗോള, ഖത്തറി കായിക ഇനങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് സമൂഹത്തിന് അറിവ് പകരുക എന്നതും മ്യൂസിയത്തിന്റെ ലക്ഷ്യമാണ്. ഖത്തര്‍ മ്യൂസിയത്തിന്റെ കീഴിലായാണ് പുതിയ മ്യൂസിയവും വരിക.
Qatar Olympic and Sports Museum to open in two phases