
ഖത്തര്‍ പെട്രോളിയം ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു
HIGHLIGHTS
ഡിസംബറിലെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ച് ഖത്തര്‍ പെട്രോളിയം
ദോഹ: ഡിസംബറിലെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ച് ഖത്തര്‍ പെട്രോളിയം. പെട്രോള്‍ വിലയില്‍ മാറ്റമില്ല. നവംബറിലെ അതേവില തുടരും. അതേസമയം, ഡീസല്‍ വിലയില്‍ ലിറ്ററിന് അഞ്ചു ദിര്‍ഹമിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. നാളെ മുതല്‍ പ്രീമിയം പെട്രോളിന് ലിറ്ററിന് 1.20 റിയാലും സൂപ്പര്‍ പെട്രോളിന് ലിറ്ററിന് 1.25 റിയാലുമാണ് വില.
നവംബറിലും ഇതേവിലയായിരുന്നു. ഡീസലിന് ലിറ്ററിന് 1.15 റിയാലാണ് വില. നവംബറില്‍ 1.10 റിയാലായിരുന്നു വില. ഒക്ടോബറിലെ വിലയെ അപേക്ഷിച്ച് നവംബറില്‍ പ്രീമിയം, സൂപ്പര്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ചു ദിര്‍ഹമിന്റെ വീതം കുറവുണ്ടായിരുന്നു. ഖത്തര്‍ പെട്രോളിയത്തിന്റെ വെബ്സൈറ്റിലും ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും ഡിസംബറിലെ ഇന്ധനവില പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.