
ദോഹ മെട്രോയ്ക്ക് അന്താരാഷ്ട്ര പുരസ്കാരം
HIGHLIGHTS
ഖത്തര്‍ റെയിലിന്റെ ദോഹ മെട്രോ പദ്ധതിക്ക് ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈവേസ് ആന്റ് ട്രാന്‍സ്പോര്‍ട്ടേഷന്റെ(സിഐഎച്ച്ടി) 2020ലെ അന്താരാഷ്ട്ര പുരസ്കാരം.
ദോഹ: ഖത്തര്‍ റെയിലിന്റെ ദോഹ മെട്രോ പദ്ധതിക്ക് ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈവേസ് ആന്റ് ട്രാന്‍സ്പോര്‍ട്ടേഷന്റെ(സിഐഎച്ച്ടി) 2020ലെ അന്താരാഷ്ട്ര പുരസ്കാരം. അമേരിക്ക, ആഫ്രിക്ക, ഏഷ്യ, ബാല്‍ക്കണ്‍സ് എന്നിവിടങ്ങളിലെ വമ്പന്‍ പദ്ധതികളെ മറികടന്നാണ് ദോഹ മെട്രോ അംഗീകാരം നേടിയത്.
ബ്രിട്ടനിലും അയര്‍ലന്റിലും ദീര്‍ഘകാലമായി പദ്ധതികള്‍ക്ക് പുരസ്കാരം നല്കുന്നതില് അറിയപ്പെടുന്ന സിഐഎച്ച്ടി കഴിഞ്ഞ വര്‍ഷം മുതലാണ് അന്താരാഷ്ട്ര പദ്ധതികള്‍ക്ക് അംഗീകാരം നല്കിത്തുടങ്ങിയത്. പദ്ധതിയുടെ തുടക്കം മുതല്‍ പൂര്‍ത്തികരണവും നടത്തിപ്പും വരെയുള്ള കാര്യങ്ങളിലെ മികവ് പരിഗണിച്ചാണ് ദോഹ മെട്രോയ്ക്ക അംഗീകാരം നല്‍കിയിരിക്കുന്നത്.
Qatar Rail’s Doha Metro project awarded prestigious CIHT International Award 2020