News Flash
X
ഖത്തറില്‍ ഇന്ന് മൂന്നുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു; 252 പേര്‍ക്ക് പുതുതായി രോഗ ബാധ

ഖത്തറില്‍ ഇന്ന് മൂന്നുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു; 252 പേര്‍ക്ക് പുതുതായി രോഗ ബാധ

personmtp rafeek access_timeThursday October 22, 2020
HIGHLIGHTS
ഖത്തറില്‍ 24 മണിക്കൂറിനിടെ മൂന്നു പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചതായി ആരോഗ്യ മന്ത്രാലയം.

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ മൂന്നു പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ മരണം 228 ആയി ഉയര്‍ന്നു. 252 പേര്‍ക്ക് കൂടി കോവിഡ് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ യാത്രക്കാരാണ്. 225 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

അതേ സമയം, 235 പേര്‍ മാത്രമാണ് പുതുതായി രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് നിലവില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 2,906 ആയി വര്‍ധിച്ചു.

രാജ്യത്ത് ഇതുവരെ 127,328 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 384 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 41 പേരാണ് തീവ്രപരിചരണത്തില്‍ ഉള്ളത്. ഇന്ന് രണ്ടുപേരെക്കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 9444 പേരാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. 9,08,883 പേരെ ഇതുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.

Qatar reports three Covid-19 deaths on Oct 22 as 235 patients recover


 

SHARE :
folder_openTags
content_copyCategory