News Flash
X
ഒടുവില്‍ ഗള്‍ഫ് പ്രതിസന്ധി തീരുന്നു; ഖത്തര്‍-സൗദി അതിര്‍ത്തി ഇന്ന് രാത്രി തുറക്കുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി

ഒടുവില്‍ ഗള്‍ഫ് പ്രതിസന്ധി തീരുന്നു; ഖത്തര്‍-സൗദി അതിര്‍ത്തി ഇന്ന് രാത്രി തുറക്കുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി

personmtp rafeek access_timeMonday January 4, 2021
HIGHLIGHTS
മൂന്നര വര്‍ഷത്തിലേറെയായി അടഞ്ഞുകിടക്കുന്ന ഖത്തറിനും സൗദി അറേബ്യയ്ക്കും ഇടയിലുള്ള വായു, കടല്‍, കര അതിര്‍ത്തികള്‍ ഇന്ന് രാത്രി തുറക്കുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി

ദോഹ: ഒടുവില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ മഞ്ഞുരുക്കം. മൂന്നര വര്‍ഷത്തിലേറെയായി അടഞ്ഞുകിടക്കുന്ന ഖത്തറിനും സൗദി അറേബ്യയ്ക്കും ഇടയിലുള്ള വായു, കടല്‍, കര അതിര്‍ത്തികള്‍ ഇന്ന് രാത്രി തുറക്കുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി അറിയിച്ചു. അല്‍-ഉല ഉച്ചകോടി പ്രസ്താവനയില്‍ ഒപ്പുവെക്കുന്നതിനായി കുവൈത്തിലെ അമീര്‍ ഖത്തറിലെ അമീറുമായും സൗദി കിരീടാവകാശിയുമായും ബന്ധപ്പെട്ടതായും പ്രസക്തമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ധാരണയായതായും ഖത്തര്‍ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാത്രി മുതല്‍ അതിര്‍ത്തികള്‍ തുറക്കാന്‍ ധാരണയായതായാണ് കുവൈത്ത് അറിയിച്ചിരിക്കുന്നത്. സൗദി അറേബ്യയില്‍ നടക്കുന്ന ജിസിസി ഉച്ചകോടിക്കു മുമ്പായി തന്നെ പ്രതിസന്ധി അവസാനിക്കുന്നതായ റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഖത്തറിന് വ്യോമാതിര്‍ത്തി തുറന്നു നല്‍കുമെന്ന് ഈജിപ്ത് അറിയിച്ചതായും റിപോര്‍ട്ടുണ്ട്.

Qatar, Saudi airspace, land and sea border to open tonight

SHARE :
folder_openTags
content_copyCategory