ഖത്തര്‍ യൂനിവേഴ്‌സിറ്റി ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ബ്രാഞ്ചുകള്‍ തുറക്കുന്നു

Dr. Hassan Rashid Al Derham Qatar University President

ദോഹ: ഖത്തര്‍ യൂനിവേഴ്‌സിറ്റി ടെക്‌നിക്കല്‍ കമ്പനി സ്ഥാപിക്കാനും സാങ്കേതിക ഗവേഷണം വികസിപ്പിക്കാനും പദ്ധതി തയ്യാറാക്കിയതായി ഖത്തര്‍ യൂനിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. ഹസ്സന്‍ റാഷിദ് അല്‍ ദിര്‍ഹം. വിവിധ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ യൂനിവേഴ്‌സിറ്റി ബ്രാഞ്ചുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുള്ളതായും അദ്ദേഹം വ്യക്തമാക്കി. ശൂറ കൗണ്‍സിലിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വാണിജ്യ വ്യവസായ മന്ത്രാലയവുമായി ചേര്‍ന്നുള്ള പദ്ധതി കുറേ മൂന്നോട്ടു പോയിട്ടുണ്ട്. യൂനിവേഴ്‌സിറ്റി നോളജ് ഗ്രൂപ്പ് സ്ഥാപിക്കാനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായി കണ്‍സള്‍ട്ടന്‍സി ഓഫിസ് തുറക്കാനും പദ്ധതിയുള്ളതായി അദ്ദേഹം വ്യക്തമാക്കി.

2018 മുതല്‍ 2022വരെയുള്ള യൂനിവേഴ്‌സിറ്റിയുടെ നയനിലപാടുകളും ഭാവി പദ്ധതികളുമാണ് അല്‍ ദിര്‍ഹം വിശദീകരിച്ചത്. യൂനിവേഴ്‌സിറ്റി ജീവനക്കാര്‍ക്കിടയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കേണ്ട കാര്യം ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. ഖത്തരി പ്രൊഫസര്‍മാരുടെ എണ്ണവും മറ്റു ജീവനക്കാരുടെ എണ്ണവും വര്‍ധിപ്പിക്കണമെന്നും യോഗം ശുപാര്‍ശ ചെയ്തു.
Qatar University plans to open branches in Asian and African countries