News Flash
X
ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചു; തൊഴില്‍ വിപണി സജീവമാവുന്നു

ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചു; തൊഴില്‍ വിപണി സജീവമാവുന്നു

personmtp rafeek access_timeThursday December 3, 2020
HIGHLIGHTS
കോവിഡ് നിയന്ത്രണങ്ങള്‍ ക്രമേണ നീക്കംചെയ്യുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു.

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ ക്രമേണ നീക്കംചെയ്യുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. എട്ട് മാസത്തിലേറെ നീണ്ട ആശങ്കകള്‍ക്ക് ഒടുവില്‍ ഇതോടെ ഖത്തറിലെ തൊഴില്‍ വിപണി സജീവമാകും. പല കമ്പനികളും ആവശ്യത്തിന് ജീവനക്കാരില്ലാതെ പ്രയാസപ്പെടുകയായിരുന്നു. റിക്രൂട്ട് നടപടികളൊക്കെ പൂര്‍ത്തീകരിച്ച്് വിസ പ്രോസസിംഗ് കാത്ത് കിടക്കുന്ന നിരവധി പേര്‍ക്ക് ഇന്ന് മുതല്‍ വിസ സെന്ററുകളുടെ സേവനം പ്രയോജനപ്പെടുത്താം.

അതേ സമയം, വിസാ നടപടികള്‍ പൂര്‍ത്തീകരിച്ചാലും ഉയര്‍ന്ന ക്വാറന്റീന്‍ ചിലവുകള്‍ കാരണം പല സ്ഥാപനങ്ങള്‍ക്കും ജീവനക്കാരെ കൊണ്ടുവരിക പ്രയാസമാകും. ഡിസംബര്‍ 31 വരെയാണ് നിവലില്‍ ക്വാറന്റീന്‍ സംവിധാനം ഡിസ്‌കവര്‍ ഖത്തര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവില്‍ ഹോട്ടല്‍ ക്വാറന്റീന് ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്.

നേരത്തെ വിസ ലഭിച്ച കമ്പനികള്‍ക്കാണ്് വിസാ സെന്ററുകളുടെ സൗകര്യം പ്രയോജനപ്പെടുത്തി റിക്രൂട്ട് ചെയ്ത ജീവനക്കാരുടെ മെഡിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഖത്തറിലേക്ക് കൊണ്ടുവരുവാന്‍ കഴിയുക. പുതിയ വിസാ അപേക്ഷകള്‍ നവംബര്‍ 15 മുതല്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും അംഗീകാരം ലഭിച്ചുതുടങ്ങുന്നതേയുളളൂവെന്നാണ് അറിയാന്‍ കഴിയുന്നത്.

കര്‍ശനമായ കോവിഡ് പ്രോട്ടോക്കള്‍ പാലിച്ചുകൊണ്ടാണ് വിസാ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ കൊച്ചിയിലാണ് ഖത്തര്‍ വിസാ സെന്ററുള്ളത്.

SHARE :
folder_openTags
content_copyCategory