News Flash
X
ഖത്തര്‍ ലോക കപ്പില്‍ കളിമൈതാനമൊരുക്കാന്‍ മലയാളി സാന്നിധ്യവും

ഖത്തര്‍ ലോക കപ്പില്‍ കളിമൈതാനമൊരുക്കാന്‍ മലയാളി സാന്നിധ്യവും

personmtp rafeek access_timeSaturday November 21, 2020
HIGHLIGHTS
2022ലെ ഖത്തര്‍ ലോക കപ്പ് ഫുട്‌ബോള്‍ 2 വര്‍ഷം മാത്രം അകലെ നില്‍ക്കേ ഒരുക്കങ്ങളില്‍ മുഴുവന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ സാന്നിധ്യം കാണാം.

ദോഹ: 2022ലെ ഖത്തര്‍ ലോക കപ്പ് ഫുട്‌ബോള്‍ 2 വര്‍ഷം മാത്രം അകലെ നില്‍ക്കേ ഒരുക്കങ്ങളില്‍ മുഴുവന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ സാന്നിധ്യം കാണാം. ലോക കപ്പിന് പന്തുരുളുന്ന മിക്ക സ്റ്റേഡിയങ്ങളിലെയും സീറ്റുകളുടെ നിര്‍മാണം നിര്‍വഹിക്കുന്നത് കോസ്റ്റല്‍ ഖത്തര്‍ എന്ന കമ്പനിയാണ്. മലയാളിയായ നിഷാദ് അസീം ആണ് ഈ കമ്പനിയുടെ തലപ്പത്ത്. ലോകകപ്പ് വേദികളിലൊന്നായ അല്‍ റയ്യാന്‍ സറ്റേഡിയത്തിന്റെ നിര്‍മാണം പ്രാദേശിക കമ്പനിയായ അല്‍ ബലാഗ് ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനിയും ഇന്ത്യന്‍ കമ്പനിയായ ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോ ലിമിറ്റഡും (എല്‍ ആന്‍ഡ് ടി) ചേര്‍ന്നാണ്.

സ്റ്റേഡിയം നിര്‍മാണങ്ങളിലും ഇന്ത്യക്കാരായ ഒട്ടേറെ തൊഴിലാളികളുണ്ട്. പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റിയിലും ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനുകളിലും മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരായ ഉദ്യോഗസ്ഥര്‍ ധാരാളം. 2022 ലോകകപ്പിന് പിന്തുണയുമായി ഇന്ത്യന്‍ പ്രവാസി ഫുട്ബോള്‍ അസോസിയേഷനുകളും മാധ്യമങ്ങളും സജീവമാണ്.

ഇന്ത്യയിലെ കാണികള്‍ക്ക് സൗകര്യപ്രദമായ സമയത്താണ് ഖത്തര്‍ മത്സരങ്ങളെന്നതും ആവേശം ഇരട്ടിപ്പിക്കുന്നു. ലോകകപ്പിനെ വിജയമാക്കുന്നതില്‍ ഇന്ത്യയുടെ പങ്കിനെ പ്രാധാന്യത്തോടെയാണ് ഖത്തര്‍ നോക്കുന്നതും. 2022 ലോക കപ്പിനെത്തുന്ന കാണികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ആയിരിക്കുമെന്ന് ഖത്തര്‍ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.


 

SHARE :
folder_openTags
content_copyCategory