ഖത്തറില്‍ കോവിഡ് മരണം 100 കടന്നു; ഇന്ന് 1,199 പേര്‍ക്ക് രോഗബാധ

qatar covid restriction easing

ദോഹ: ഖത്തറില്‍ ഇന്ന് കോവിഡ് ബാധിച്ച് അഞ്ചുപേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 104 ആയി. 24 മണിക്കൂറിനിടെ 1,199 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ഖത്തര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,582 പേര്‍ രോഗമുക്തി നേടി. 17,591 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

57, 58, 77, 85, 93 വയസ്സുള്ളവരാണ് ഇന്ന് മരിച്ചത്. രാജ്യത്ത് ഇതുവരെ 90,778 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 73,083 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ ഏഴ് പേരെ ഐസിയുവിലേക്കു മാറ്റി. 219 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ഐസിയുവില്‍ ചികില്‍സയില്‍ കഴിയുന്നത്.

Qatar’s COVID-19 death toll crosses 100 as 1,199 more people test positive