
ഗള്‍ഫ് അനുരഞ്ജനം ഉണ്ടായെങ്കിലും ഇസ്രായേലുമായി ബന്ധം സ്ഥാപിക്കില്ലെന്ന് ഖത്തര്‍
ദോഹ: അയല്‍ രാജ്യങ്ങളുടെ പാത പിന്തുടര്ന്ന് ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ഖത്തര്‍ ഉദ്ദേശിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് ആല്‍ഥാനി. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം പുനസ്ഥാപിച്ചതിന് പിന്നാലെ ബഹ്റൈന്‍, യുഎഇ എന്നിവയുടെ പാത പിന്തുടര്ന്ന് ഖത്തര്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുമോ എന്ന ചോദ്യമുയര്‍ന്നിരുന്നു.
അധിനിവേശം അവസാനിപ്പിക്കന്നതിനും ജറുസലേം ആസ്ഥാനമായി ഫലസ്തീന് രാജ്യം സ്ഥാപിച്ച് കൊണ്ടുള്ള ദ്വിരാഷ്ട്ര പരിഹാരത്തിനും ഇസ്രായേലിന് ബാധ്യതയുണ്ടെന്ന് ഖത്തര്‍ വിശ്വസിക്കുന്നു. ഇത് പ്രാവര്‍ത്തികമാവുകയും അറബ് ലോകം അംഗീകരിക്കുകയും ചെയ്താല്‍ മാത്രമേ ഖത്തര്‍ സ്വീകരിക്കുകയുള്ളു-അല്‍ജസീറ വാര്‍ത്താ ചാനലിന് നല്കിയ അഭുമുഖത്തില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.
2002ല്‍ ജിസിസി അംഗീകരിച്ച അറബ് സമാധാന ദൗത്യത്തില്‍ ഖത്തര്‍ ഉറച്ച് നില്‍ക്കുന്നതായും ശെയ്ഖ് മുഹമ്മദ് പറഞ്ഞു. ഇസ്രായേല്‍ 1967ല്‍ കൈയേറിയ ഭൂപ്രദേശങ്ങളില്‍ നിന്ന് പിന്മാറാതെ അവരുമായുള്ള ബന്ധം സാധാരണ നിലയിലാക്കില്ലെന്നായിരുന്നു അതിലെ പ്രധാന വ്യവസ്ഥയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2020 ആഗസ്തില്‍ ഒപ്പു വച്ച അബ്രഹാം കരാറില്‍ ഇസ്രായേലുമായി പൂര്‍ണ തോതിലുള്ള നയതന്ത്ര, സാമ്പത്തിക, സുരക്ഷാ, സാംസ്കാരിക ബന്ധം പുനസ്ഥാപിക്കാന്‍ യുഎഇയും ബഹ്റൈനും തീരുമാനിച്ചിരുന്നു. അധിനിവേശ രാജ്യവുമായി ബന്ധം സാധാരണ നിലയിലാക്കിയ ആദ്യ അറബ് രാജ്യങ്ങളായിരുന്നു യുഎഇയും ഇസ്രായേലും.
ALSO WATCH