News Flash
X
സന്ദര്‍ശകര്‍ക്ക് വമ്പന്‍ ഓഫറുകളുമായി ഖത്തര്‍ ടൂറിസം കൗണ്‍സില്‍

സന്ദര്‍ശകര്‍ക്ക് വമ്പന്‍ ഓഫറുകളുമായി ഖത്തര്‍ ടൂറിസം കൗണ്‍സില്‍

personmtp rafeek access_timeMonday August 3, 2020
HIGHLIGHTS
ലോകത്തെ സ്വീകരിക്കാന്‍ ഖത്തര്‍ തയ്യാറെടുത്ത് നില്‍ക്കവേ വേനല്‍ക്കാലം ആഘോഷിക്കുന്നവര്‍ക്ക് വമ്പന്‍ ഓഫറുകളുമായി ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സില്‍(ക്യുഎന്‍ടിസി).

ദോഹ: ലോകത്തെ സ്വീകരിക്കാന്‍ ഖത്തര്‍ തയ്യാറെടുത്ത് നില്‍ക്കവേ വേനല്‍ക്കാലം ആഘോഷിക്കുന്നവര്‍ക്ക് വമ്പന്‍ ഓഫറുകളുമായി ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സില്‍(ക്യുഎന്‍ടിസി). ഹോട്ടല്‍ ഓഫറുകള്‍ക്കു പുറമേ ഫാഷന്‍, ആര്‍ട്‌സ്, കള്‍ച്ചര്‍ എന്നിവയില്‍ കേന്ദ്രീകരിച്ച വിവിധ പരിപാടികളാണ് ഖത്തര്‍ സമ്മര്‍ പ്രോഗ്രാമില്‍ ഒരുക്കുന്നത്.

പൊതു, സ്വകാര്യ മേഖലകളുമായി സഹകരിച്ചാണ് പദ്ധതി. വിവിധ ഹോട്ടലുകള്‍ക്കു പുറമേ ഖത്തര്‍ മ്യൂസിയംസ്, യൂനൈറ്റഡ് ഡവലപ്‌മെന്റ് കമ്പനി തുടങ്ങിയവയും ഖത്തര്‍ സമ്മര്‍ പ്രോഗ്രാമില്‍ സഹകരിക്കും. 40ഓളം സ്ഥാപനങ്ങളാണ് ഓഫറുകളുമായി എത്തുന്നത്. റൂം ബുക്കിങിന് 50 ശതമാനം ഡിസ്‌കൗണ്ട്, ഒരു രാത്രിക്ക് ഒരു രാത്രി സൗജന്യം, ബീച്ച്്-പൂള്‍ പാക്കേജുകള്‍, സ്‌പെഷ്യല്‍ ഫുഡ് ആന്റ് ബിവറേജ് പ്രമോഷനുകള്‍ തുടങ്ങിയവ സഞ്ചാരികളെ ആകര്‍ഷിക്കാനായി ഒരുക്കുന്നുണ്ട്.

QNTC announces staycation packages, Culture Pass discounts for summer

SHARE :
folder_openTags
content_copyCategory