X
വിദേശികള്‍ക്ക് ക്വാട്ട നിശ്ചയിക്കാനൊരുങ്ങി കുവൈത്ത്; ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ മടങ്ങേണ്ടി വരും

വിദേശികള്‍ക്ക് ക്വാട്ട നിശ്ചയിക്കാനൊരുങ്ങി കുവൈത്ത്; ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ മടങ്ങേണ്ടി വരും

personmtp rafeek access_timeMonday July 6, 2020
HIGHLIGHTS
വിദേശ രാജ്യക്കാര്‍ക്കു ക്വാട്ട നിശ്ചയിക്കുന്നതന് കുവൈത്ത് പാര്‍ലമന്റെിന്റെ ലീഗല്‍ ആന്‍ഡ് കോണ്‍സ്റ്റിറ്റിയൂഷനല്‍ സമിതി അംഗീകാരം നല്‍കി.

കുവൈത്ത് സിറ്റി: വിദേശ രാജ്യക്കാര്‍ക്കു ക്വാട്ട നിശ്ചയിക്കുന്നതന് കുവൈത്ത് പാര്‍ലമന്റെിന്റെ ലീഗല്‍ ആന്‍ഡ് കോണ്‍സ്റ്റിറ്റിയൂഷനല്‍ സമിതി അംഗീകാരം നല്‍കി. കരടുനിയമം വിശദമായ പഠനത്തിനായി ബന്ധപ്പെട്ട സമിതിക്ക് കൈമാറി. ബില്‍ പാര്‍ലമന്റെും മന്ത്രിസഭയും അംഗീകരിക്കുകയാണെങ്കില്‍ കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യക്കാരെയാവും കൂടുതല്‍ ബാധിക്കുക.

ഓരോ വിദേശി സമൂഹത്തിനും പരമാവധി ക്വാട്ട നിശ്ചയിക്കണമെന്നാണ് കരടുനിയമത്തില്‍ പറയുന്നത്. രാജ്യത്തെ ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യക്കാര്‍ മൊത്തം ജനസംഖ്യയുടെ 15 ശതമാനത്തിലും ഫിലിപ്പീന്‍സ്, ഈജിപ്ത്, ശ്രീലങ്ക എന്നീ രാജ്യക്കാര്‍ പത്തു ശതമാനത്തിലും കൂടാന്‍ പാടില്ല എന്നാണ് നിര്‍ദേശം. 43 ലക്ഷമാണ് കുവൈത്ത് ജനസംഖ്യ. 10.29 ലക്ഷം ഇന്ത്യക്കാരാണ് കുവൈത്തിലുള്ളത്. നിര്‍ദേശം നിയമമായാല്‍ ലക്ഷക്കണക്കിന് വിദേശികള്‍ തിരിച്ചുപോവേണ്ടി വരും.

നേരത്തെ പലതവണ ക്വാട്ട നിര്‍ദേശം പാര്‍ലിമന്റെില്‍ വന്നിരുന്നെങ്കിലും അംഗീകാരം ലഭിച്ചിരുന്നില്ല. കോവിഡ് പശ്ചാത്തലത്തില്‍ വിദേശികളുടെ എണ്ണം കുറക്കുന്ന കാര്യം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അതേസമയം, മുകളില്‍ പറഞ്ഞ നിരക്കില്‍ ക്വാട്ട നിശ്ചയിച്ചാല്‍ പ്രായോഗികമായി ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ഗാര്‍ഹികത്തൊഴിലാളി ക്ഷാമവും ചില തസ്തികകളില്‍ യോഗ്യരായ സ്വദേശികളെ ലഭിക്കാത്തതും സ്വദേശിവത്കരണത്തിലെ പ്രധാന തടസ്സമാണ്. റിയല്‍ എസ്‌റ്റേറ്റ് യൂനിയന്റെ ഭാഗത്തുനിന്നുള്ള ശക്തമായ സമ്മര്‍ദ്ദവും വിദേശികളെ ഒഴിവാക്കുന്നതിന് എതിരായി ഉണ്ട്.

SHARE :
folder_openTags
content_copyCategory