News Flash
X
ഖത്തറില്‍ നവീന ബിസിനസ് ആശയങ്ങള്‍ക്ക് വലിയ സാധ്യത: ക്യു ടീം വെബിനാര്‍

ഖത്തറില്‍ നവീന ബിസിനസ് ആശയങ്ങള്‍ക്ക് വലിയ സാധ്യത: ക്യു ടീം വെബിനാര്‍

personmtp rafeek access_timeSunday September 27, 2020
HIGHLIGHTS
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും ബിസിനസ് കണ്‍സല്‍ട്ടന്റുമായ സി എ ഷാനവാസ് ബാവ മുഖ്യ പ്രഭാഷകനായിരുന്നു.

ദോഹ: ഖത്തറില്‍ പ്രവാസികളുടെ നീവനമായ ബിസിനസ് ആശയങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും മികച്ച സര്‍ക്കാര്‍ പിന്തുണ ലഭ്യമാണെന്ന് ക്യു ടീം സംഘടിപ്പിച്ച വെബിനാര്‍ അഭിപ്രായപ്പെട്ടു. സംരംഭകത്വം – നിക്ഷേപം ഖത്തറിലെ സാധ്യതകള്‍ വെല്ലുവിളികള്‍ എന്ന തലക്കെട്ടില്‍ നടന്ന പരിപാടി പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. എം പി ഹസന്‍ കുഞ്ഞി ഉദ്ഘാടനം ചെയ്തു. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും ബിസിനസ് കണ്‍സല്‍ട്ടന്റുമായ സി എ ഷാനവാസ് ബാവ മുഖ്യ പ്രഭാഷകനായിരുന്നു.

യുവ സംരംഭകരായ നൗഷാദ് ബാബു സി പി, ജാഫര്‍ ഖാന്‍ എം പി എന്നിവര്‍ തങ്ങളുടെ ബിസിനസ് അനുഭവങ്ങള്‍ പങ്കുവെച്ച് സംസാരിച്ചു. ഖത്തറില്‍ ഒരു സംരംഭം എങ്ങിനെ ആരംഭിക്കാം, സംരംഭകര്‍ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന സുപ്രധാന കാര്യങ്ങള്‍, സെസ് പ്രവാസികള്‍ക്ക് നല്‍കുന്ന അവസരങ്ങള്‍, ബിസിനസ് ഇന്‍കുബേഷന്‍ സെന്റര്‍ സേവനങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, ഖത്തര്‍ ഓഹരി വിപണി എന്നിവയിലെ പ്രവാസി നിക്ഷേപം എന്നീ വിഷയങ്ങള്‍ വെബിനാറില്‍ ചര്‍ച്ച ചെയ്തു

ചോദ്യോത്തര സെഷനില്‍ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് സി എ ഷാനവാസ് ബാവ മറുപടി പറഞ്ഞു. ക്യു ടീം പ്രസിഡന്റ് എന്‍ ഉമ്മര്‍ സാദിഖ് അധ്യക്ഷനും മോഡറേറ്ററുമായ പരിപാടിയില്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ സ്വാഗതവും ട്രഷറര്‍ നൗഫല്‍ എം പി നന്ദിയും പറഞ്ഞു.

SHARE :
folder_openTags
content_copyCategory