
കണ്ണൂരില്‍ ക്വാരന്റീനില്‍ കഴിഞ്ഞിരുന്ന പ്രവാസി തലച്ചോറിലെ രക്തസ്രാവം മൂലം മരിച്ചു
HIGHLIGHTS
ക്വാരന്റീനില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന പ്രവാസി രക്തസമ്മര്‍ദ്ദം കൂടി മരിച്ചു.
കണ്ണൂര്‍: ക്വാരന്റീനില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന പ്രവാസി രക്തസമ്മര്‍ദ്ദം കൂടി മരിച്ചു. മുഴുപ്പിലങ്ങാട് സ്വദേശിയായ ഷംസുദ്ദീന് ആണ് മരിച്ചത്. തലച്ചോറിലെ രക്തസ്രവമാണ് മരണ കാരണമെന്നാണ് വിവരം. പരിയാരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. മരണ ശേഷം നടത്തിയ കൊവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവാണ്.
മെയ് 24ന് കുവൈത്തില്‍ നിന്നെത്തിയ ശേഷം അദ്ദേഹം ക്വാന്റീനിലായിരുന്നു. സംസ്കാരം തലശ്ശേരി സ്റ്റേഡിയം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.