ഖത്തറില്‍ കൂടുതല്‍ പേര്‍ കോവിഡില്‍ നിന്ന് മുക്തമാവുന്നു; ഇന്ന് മരണമില്ല

qatar covid restriction easing

ദോഹ: ഖത്തറില്‍ കോവിഡ് മുക്തരാവുന്നവരുടെ എണ്ണം തുടര്‍ച്ചയായി ഉയരുന്നു. ഇന്ന് 1,918 പേര്‍ കോവിഡ് നെഗറ്റീവായി. ദിവസങ്ങള്‍ക്കിടെ രാജ്യത്ത് ഇന്ന് കോവിഡ് മരണമൊന്നും റിപോര്‍ട്ട് ചെയ്തില്ലെന്ന ആശ്വാസവാര്‍ത്തയുമുണ്ട്. 24 മണിക്കൂറിനിടെ 1,828 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

78,416 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രോഗം സുഖപ്പെട്ടവരുടെ എണ്ണം 55,252 ആയി. 23,094 പേര്‍ മാത്രമാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 13പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 232 പേരാണ് നിലവില്‍ ഐസിയുവില്‍ ഉള്ളത്.

Recoveries continue buoyant upswing as 1,956 shrug off coronavirus in Qatar