News Flash
X
കുവൈത്തിൽ റെസിഡൻസി, സാധാരണ വിസകളുടെ കാലാവധി മൂന്ന് മാസം കൂടി നീട്ടി

കുവൈത്തിൽ റെസിഡൻസി, സാധാരണ വിസകളുടെ കാലാവധി മൂന്ന് മാസം കൂടി നീട്ടി

personmtp rafeek access_timeThursday August 27, 2020
HIGHLIGHTS
കോവിഡ് വ്യാപനനിരക്കിന് കാര്യമായ മാറ്റങ്ങളില്ലാത്തതിനാൽ മാനുഷിക പരിഗണന നൽകി മൂന്ന് മാസത്തേക്ക് കൂടി കാലാവധി നീട്ടുകയാണെന്നാണ് മന്ത്രാലയം അറിയിച്ചത്.

കുവൈത്ത് സിറ്റി: കോവിഡ് സാഹചര്യ നിലനിൽക്കുന്നതിനാൽ നിലവിൽ രാജ്യത്തുള്ള വിദേശികളുടെ കാലഹരണപ്പെട്ട റെസിഡൻസി, സാധാരണ വിസകളുടെ കാലാവധി സെപ്റ്റംബർ 1 മുതൽ മൂന്ന് മാസം കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

നേരത്തെ ആഗസ്ത് 31 വരെയായിരുന്നു കാലാവധി നീട്ടിയിരുന്നത്. കോവിഡ് വ്യാപനനിരക്കിന് കാര്യമായ മാറ്റങ്ങളില്ലാത്തതിനാൽ മാനുഷിക പരിഗണന നൽകി മൂന്ന് മാസത്തേക്ക് കൂടി കാലാവധി നീട്ടുകയാണെന്നാണ് മന്ത്രാലയം അറിയിച്ചത്. ലോകത്തെ പല രാജ്യങ്ങളിലും ഇപ്പോഴും യാത്രാനിയന്ത്രണങ്ങൽ തുടരുകയാണ്.

SHARE :
folder_openTags
content_copyCategory