News Flash
X
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്ന്; യാത്രക്കാരെ കയറ്റാതെ ദുബയിലേക്കുള്ള വിമാനം പുറപ്പെട്ടു

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്ന്; യാത്രക്കാരെ കയറ്റാതെ ദുബയിലേക്കുള്ള വിമാനം പുറപ്പെട്ടു

personmtp rafeek access_timeMonday September 28, 2020
HIGHLIGHTS
കരിപ്പൂരില്‍ നിന്ന് ദുബയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനമാണ് ഇന്നലെ രാത്രി യാത്രക്കാരെ കയറ്റാതെ പോയത്. എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് എടുത്തവരുടെ യാത്രയും മുടങ്ങി.

കണ്ണൂര്‍: സ്വകാര്യ ലാബിന്റെ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്ന് അറിയിച്ച് കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് ദുബയിയിലേക്ക് യാത്ര ചെയ്യാനെത്തിയ നൂറോളം പേര്‍ക്ക് യാത്ര നിഷേധിക്കപ്പെട്ടു. കരിപ്പൂരില്‍ നിന്ന് ദുബയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനമാണ് ഇന്നലെ രാത്രി യാത്രക്കാരെ കയറ്റാതെ പോയത്. എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് എടുത്തവരുടെ യാത്രയും മുടങ്ങി.

മൈക്രോഹെല്‍ത്ത് ലാബിന്റെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായുള്ള യാത്ര അംഗീകരിക്കില്ലെന്ന് എയര്‍ ഇന്ത്യ നിലപാടെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
ഇത് മൂലം നൂറോളം പേര്‍ക്ക് ഇന്ന് ദുബയിലേക്ക് യാത്ര ചെയ്യാനാവില്ല. വൈകിട്ട് 3.30നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ വിമാത്താവളത്തില്‍ പ്രതിഷേധിക്കുകയാണ്.

മൈക്രോ ഹെല്‍ത്ത് ലാബിന്റെ വിലക്ക് മൂലം മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും കാസര്‍കോട് സ്വദേശികളായ അമ്പതിലേറെപ്പേരെ മടക്കി അയച്ച വാര്‍ത്തയും പുറത്ത് വരുന്നുണ്ട്. ഉളിയത്തടുക്കയിലെ സ്വകാര്യ ലാബിന് മുന്നില്‍ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്.

നേരത്തെ മെക്രോ ഹെല്‍ത്ത് ലാബ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുമായി യാത്രചെയ്തയാള്‍ക്ക് ദുബയിലെത്തിയപ്പോള്‍ രോഗം സ്ഥിരീകരിച്ചതോടെയാണ് വിലക്ക് നിലവില്‍ വന്നത്. യാത്രക്കാരെ വിലക്കിനെ പറ്റി അറിയിച്ചിരുന്നുവെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. കേരളത്തിലെ നിരവധി നഗരങ്ങളില്‍ മൈക്രോ ഹെല്‍ത്ത് ലാബ് കോവിഡ് ടെസ്റ്റിന് സാംപിളുകള്‍ സ്വീകരിക്കുന്നുണ്ട്. മൈക്രോ ഹെല്‍ത്ത് ലാബിന് പുറമേ സൂര്യം ലാബ് ജയ്പൂര്‍, ഡോ. പി ഭാസിന്‍ പാത്ത്ലാബ്സ് ഡല്‍ഹി, നോബിള്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍ ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുകളും സ്വീകാര്യമല്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

SHARE :
folder_openTags
content_copyCategory
UAE