റഷ്യ ഖത്തറിലേക്കും ഇന്ത്യയിലേക്കും വിമാന സര്‍വീസ് പുനരാരംഭിക്കുന്നു

russia qatar flight

മോസ്‌കോ: ഖത്തര്‍, ഫിന്‍ലന്റ്, വിയറ്റ്‌നാം, ഇന്ത്യ എന്നീ രാജ്യങ്ങളുടെ തലസ്ഥാനത്തേക്ക് മോസ്‌കോയില്‍ നിന്ന് വിമാന സര്‍വീസ് പുനാരംഭിക്കുമെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു. കോവിഡിന്റെ തുടക്ക കാലത്ത് റദ്ദാക്കിയ സര്‍വീസ് ജനുവരി 27ന് പുനരാരംഭിക്കും. കോവിഡുമായി ബന്ധപ്പെട്ട ചില മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടതിനാലാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. ഈ നാല് രാജ്യങ്ങളിലും രണ്ടാഴ്ച്ചയ്ക്കിടെ ലക്ഷം പേര്‍ക്ക് 40ല്‍ കുറവ് പുതിയ കേസുകള്‍ എന്ന നിരക്കാണ് ഉള്ളതെന്ന് റഷ്യന്‍ സര്‍ക്കാരിന്റെ കോവിഡ് ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷം അറിയിച്ചു.