News Flash
X
സൗദിയില്‍ വെള്ളക്കെട്ടില്‍ മുങ്ങി മൂന്നംഗ കുടുബം മരിച്ചു

സൗദിയില്‍ വെള്ളക്കെട്ടില്‍ മുങ്ങി മൂന്നംഗ കുടുബം മരിച്ചു

personmtp rafeek access_timeSunday August 9, 2020
HIGHLIGHTS
സൗദിയിലെ വാദി റനിയയില്‍ വെള്ളക്കെട്ടില്‍ മൂന്നംഗ കുടുംബം മുങ്ങിമരിച്ചു. മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ പ്രദേശത്തുണ്ടായിരുന്നവര്‍ പുറത്തെടുത്തു.

റനിയ: സൗദിയിലെ വാദി റനിയയില്‍ വെള്ളക്കെട്ടില്‍ മൂന്നംഗ കുടുംബം മുങ്ങിമരിച്ചു. മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ പ്രദേശത്തുണ്ടായിരുന്നവര്‍ പുറത്തെടുത്തു. ബാലന്റെ മൃതദേഹം സിവില്‍ ഡിഫന്‍സിനു കീഴിലെ മുങ്ങല്‍ വിദഗ്ധരാണ് പുറത്തെടുത്തത്.
ശക്തമായ മഴയില്‍ വാദി റനിയയില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍
മൂന്നംഗ കുടുംബം അപകടത്തില്‍ പെട്ടതായി കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സ് സംഘം എത്തിയപ്പോഴേക്കും മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ മറ്റുള്ളവര്‍ ചേര്‍ന്ന് പുറത്തെടുത്തിരുന്നുവെന്ന് മക്ക പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ഖര്‍നി പറഞ്ഞു.

വാദി റനിയയുടെ കരയില്‍ കളിക്കുന്നതിനിടെ ബാലനാണ് ആദ്യം അപകടത്തില്‍ പെട്ടത്. താഴ്വരയുടെ കരയില്‍ കരാര്‍ കമ്പനിയുണ്ടാക്കിയ കുഴിക്കു സമീപം കളിക്കുന്നതിനിടെ വെള്ളം മൂടിയ ഗര്‍ത്തത്തില്‍ ബാലന്‍ പതിക്കുകയായിരുന്നു. പ്രദേശം മുഴുവന്‍ വെള്ളം മൂടിക്കിടന്നതിനാല്‍ ആഴമേറിയ ഗര്‍ത്തമുള്ള കാര്യം കുടുംബം അറിഞ്ഞിരുന്നില്ല. മകനെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവും ഭര്‍ത്താവിനെയും മകനെയും രക്ഷിക്കാന്‍ ശ്രമിച്ച യുവതിയും വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.

SHARE :
folder_openTags
content_copyCategory