ദോഹ: ഖത്തറിന്റെ മുഴുവന്‍ ഭാഗങ്ങളിലും ഇന്ന് രാവിലെ മുതല്‍ ശക്തമായ പൊടിക്കാറ്റ്. കാഴ്ച്ചാപരിധി 2 കിലോമീറ്ററില്‍ താഴെയായി കുറഞ്ഞതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ദോഹ ഉള്‍പ്പെടെ മിക്ക ഭാഗങ്ങളിലും അന്തരീക്ഷത്തില്‍ പൊടിമൂടിക്കിടക്കുകയാണ്. താമസ സ്ഥലങ്ങളിലേക്കും മറ്റും പൊടി മണല്‍ അടിച്ചു കയറി. പല വീടുകളുടെയും കോമ്പൗണ്ടില്‍ രാവിലെ തന്നെ പൊടി മൂടിയ നിലയിലായിരുന്നു.
ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ ശനിയാഴ്ച്ച വരെ കടലില്‍ പോവുന്നത് ഒഴിവാക്കണമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. അന്തരീക്ഷ താപനിലയില്‍ കാര്യമായ കുറവുണ്ടാവാനും രാജ്യത്ത് കൊടും തണുപ്പ് അനുഭവപ്പെടാനും സാധ്യതയുണ്ട്. ബുധനാഴ്ച്ച രാത്രി മുതല്‍ വെള്ളിയാഴ്ച്ച വരെ വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തമാവുമെന്നാണ് കാലാവസ്ഥാ ചാര്‍ട്ട് കാണിക്കുന്നത്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 28 കിലോമീറ്റര്‍ മുതല്‍ 46 കിലോമീറ്റര്‍ വരെയാവും. കടലില്‍ 14 അടി ഉയരത്തില്‍ വരെ തിരമാലകള്‍ അടിക്കും. കൂടിയ താപനില 18 മുതല്‍ 24 ഡിഗ്രിവരെയും കുറഞ്ഞ താപനില 8 മുതല്‍ 16 ഡിഗ്രിവരെയും ആവുമെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.
ALSO WATCH