
സൗദിയില്‍ വീടിന് തീപ്പിടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു; കുട്ടികള്‍ ചങ്ങലയില്‍ ബന്ധിക്കപ്പെട്ട നിലയില്‍
HIGHLIGHTS
സൗദി ജിസാന്‍ പ്രവിശ്യയിലെ അബൂ അരീഷില്‍ വീടിന് തീപ്പിടിച്ച് മൂന്നു കുട്ടികള്‍ മരണപ്പെട്ടു.
റിയാദ്: സൗദി ജിസാന്‍ പ്രവിശ്യയിലെ അബൂ അരീഷില്‍ വീടിന് തീപ്പിടിച്ച് മൂന്നു കുട്ടികള്‍ മരണപ്പെട്ടു. 3 മുതല്‍ 8 വയസ്സ് വരെ പ്രായമുള്ള രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അബൂഅരീഷ് കിംഗ് ഫൈസല്‍ റോഡിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലെ താമസ സ്ഥലത്താണ് തീപിടുത്തമുണ്ടായത്. മരിച്ച കുട്ടികളുടെ മാതാവിനും മറ്റു മൂന്നു കുട്ടികള്‍ക്കും പൊള്ളലേറ്റു.
മരിച്ച മൂന്നു കുട്ടികളെയും ചങ്ങലകളില്‍ ബന്ധിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മാനസിക വൈകല്യമുള്ള കുട്ടികള്‍ വീട്ടില്‍ നിന്ന് പുറത്തുപോകാതിരിക്കാനാണ് ചങ്ങലയില്‍ ബന്ധിച്ചതെന്ന് പിതാവ് പറഞ്ഞു. അഗ്നിബാധയുടെ കാരണം വ്യക്തമല്ല. സുരക്ഷാ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.