News Flash
X
സൗദിയില്‍ കോവിഡ് ചികില്‍സയിലായിരുന്ന 36 പേര്‍ കൂടി മരിച്ചു

സൗദിയില്‍ കോവിഡ് ചികില്‍സയിലായിരുന്ന 36 പേര്‍ കൂടി മരിച്ചു

personmtp rafeek access_timeWednesday August 5, 2020
HIGHLIGHTS
സൗദിയില്‍ ഇന്ന് 36 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 3,020 ആയി.

റിയാദ്: സൗദിയില്‍ ഇന്ന് 36 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 3,020 ആയി. ഇന്ന് പുതുതായി 1,389 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 2,82,824 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,626 പേരാണ് രോഗമുക്തി നേടിയത്. 2,45,314 പേര്‍ക്ക് ഇതിനകം രോഗം സുഖപ്പെട്ടു. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 34,490 പേരാണ്. 1,991 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

saudi arabia reported 36 covid death today

SHARE :
folder_openTags
content_copyCategory