X
വലിയ സാമ്പത്തിക ഇടപാടുകളുടെ പേരില്‍ പ്രവാസികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് സൗദി

വലിയ സാമ്പത്തിക ഇടപാടുകളുടെ പേരില്‍ പ്രവാസികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് സൗദി

personmtp rafeek access_timeTuesday July 7, 2020
HIGHLIGHTS
ശമ്പളത്തേക്കാള്‍ കൂടുതല്‍ തുകയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന പ്രവാസികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമെന്ന വാര്‍ത്ത സൗദി അറേബ്യ നിഷേധിച്ചു.

റിയാദ്: ശമ്പളത്തേക്കാള്‍ കൂടുതല്‍ തുകയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന പ്രവാസികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമെന്ന വാര്‍ത്ത സൗദി അറേബ്യ നിഷേധിച്ചു. ഇതു സംബന്ധമായി സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളിലും വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി(സമ) ട്വിറ്ററില്‍ അറിയിച്ചു.

വ്യത്യസ്ത രീതിയിലുള്ള അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ ബാങ്കുകള്‍ സ്വീകരിച്ചുവരുന്നുണ്ടെന്നും സമ കൂട്ടിച്ചേര്‍ത്തു. സൗദി അറേബ്യയിലെ 34.8 ദശലക്ഷം ജനങ്ങളില്‍ 10.5 ദശലക്ഷം പേര്‍ പ്രവാസികളാണ്.

Saudi Arabia rules out financial curbs on expats

SHARE :
folder_openTags
content_copyCategory