X
സൗദിയില്‍ കൊവിഡ് രോഗബാധയില്‍ കാര്യമായ കുറവ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 3000ല്‍ താഴെ

സൗദിയില്‍ കൊവിഡ് രോഗബാധയില്‍ കാര്യമായ കുറവ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 3000ല്‍ താഴെ

personmtp rafeek access_timeSaturday July 11, 2020
HIGHLIGHTS
സൗദിയില്‍ കൊവിഡ് മരണനിരക്കിലും പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും കുറവ്.

റിയാദ്: സൗദിയില്‍ കൊവിഡ് മരണനിരക്കിലും പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മുപ്പത് പേരാണ് സൗദിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കഴിഞ്ഞ കുറെ ദിവസങ്ങളായി മരണ നിരക്ക് അമ്പതിന് അടുത്തായിരുന്നു. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 2181 ആയി.

2994 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം 2370 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,29,480 ഉം രോഗം ഭേദമായവരുടെ എണ്ണം 165,396  ഉം ആയി. നിലവില്‍ 619,903 പോസറ്റിവ് കേസുകളാണ് ഉള്ളത്. ഇതില്‍ 2230 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

SHARE :
folder_openTags
content_copyCategory