
ഖത്തറില്‍ നിന്നു വരുന്നവരെ പൂക്കള്‍ നല്കി സ്വീകരിച്ച് സൗദി കസ്റ്റംസ്
ദോഹ: ഖത്തറില്‍ നിന്ന് അതിര്‍ത്തി കടക്കാന്‍ നിരവധി പേര് എത്തിത്തുടങ്ങിയതോടെ സല്‍വ അതിര്‍ത്തിയില്‍ സൗദി കസ്റ്റംസ് വിഭാഗം പൂര്‍ണ പ്രവര്‍ത്തന സജ്ജമായി. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് യാത്രക്കാരെ കടത്തിവിടുന്നത്. ഖത്തറില്‍ നിന്നുള്ള ആദ്യ യാത്രക്കാരെ പുഷ്പങ്ങള്‍ നല്‍കിയാണ് സൗദി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
WATCH
Saudi citizens greet a Qatari, who crossed over into the Kingdom through the Bu Samra border after it was reopened on Jan 4. Vehicles started entering Saudi from Qatar on Saturday through the border that had remained closed for over 3 years.#Qatar #SaudiArabia #BuSamra pic.twitter.com/wXmRM5u57K— Qatar Tribune (@Qatar_Tribune) January 9, 2021
സൗദി അറേബ്യ കര, വ്യോമ, നാവിക അതിര്‍ത്തി തുറക്കുന്നതായി പ്രഖ്യാപിച്ച ഉടനെ തന്നെ കസ്റ്റംസ് വിഭാഗം പ്രവര്‍ത്തന സജ്ജമായിരുന്നു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് സാങ്കേതിക കാര്യങ്ങളും മറ്റും പൂര്‍ത്തീകരിച്ചിട്ടുണ്ട്. യാത്രക്കാര്വശ്യമായ എല്ലാ സേവനങ്ങളും സജ്ജമായതായും സൗദി കസ്റ്റംസ് വിഭാഗം അറിയിച്ചു.
ALSO WATCH