
സൗദിയില്‍ നിന്ന് ആശ്വാസ വാര്‍ത്ത; കോവിഡ് രോഗികള്‍ ആദ്യമായി നൂറില്‍ താഴെ
HIGHLIGHTS
കോവിഡ് മഹാമാരി രാജ്യത്തെ വന്‍തോതില്‍ ബാധിക്കാന്‍ തുടങ്ങിയതിന് ശേഷം സൗദിയില്‍ ഇതാദ്യമായി രോഗികളുടെ എണ്ണം നൂറിന് താഴേക്കെത്തി.
ജിദ്ദ: കോവിഡ് മഹാമാരി രാജ്യത്തെ വന്‍തോതില്‍ ബാധിക്കാന്‍ തുടങ്ങിയതിന് ശേഷം സൗദിയില്‍ ഇതാദ്യമായി രോഗികളുടെ എണ്ണം നൂറിന് താഴേക്കെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 82 പേര്‍ക്ക് മാത്രമാണ് രാജ്യത്ത് കോവിഡ് കണ്ടെത്തിയത്. അതേസമയം 180 പേരുടെ അസുഖം ഭേദമായി. ഏഴ് രോഗികളാണ് മരിച്ചത്. 35 രോഗികളുള്ള റിയാദ് പ്രവിശ്യയിലാണ് കൂടുതല്‍ രോഗികളുള്ളത്.
മക്കയില്‍ 24 ഉം കിഴക്കന്‍ പ്രവിശ്യയില്‍ ഏഴും മദീനയില്‍ അഞ്ചും അല്‍ ഖസീമില്‍ മൂന്നും ഉത്തര അതിര്‍ത്തിയിലും അസീറിലും രണ്ടും തബൂക്ക്, നജ്റാന്, ജിസാന്‍, ഹായില്‍ എന്നീ പ്രവിശ്യകളില്‍ ഓരോ രോഗികളുമാണുള്ളത്. 2,372 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 358 പേരുടെ നില ഗുരുതരമാണ്.