News Flash
X
സൗദിയില്‍ ഉല്‍പ്പന്നങ്ങളുടെ വില പ്രദര്‍ശിപ്പിക്കേണ്ടത് വാറ്റ് ഉള്‍പ്പെടെ; കൂടുതല്‍ ഈടാക്കിയാല്‍ നടപടി

സൗദിയില്‍ ഉല്‍പ്പന്നങ്ങളുടെ വില പ്രദര്‍ശിപ്പിക്കേണ്ടത് വാറ്റ് ഉള്‍പ്പെടെ; കൂടുതല്‍ ഈടാക്കിയാല്‍ നടപടി

personmtp rafeek access_timeWednesday August 5, 2020
HIGHLIGHTS
വിപണിയില്‍ പ്രദര്‍ശിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വില മൂല്യ വര്‍ധിത നികുതി (വാറ്റ്) ഉള്‍ക്കൊള്ളുന്നതായിരിക്കണമെന്ന് സൗദി വാണിജ്യ മന്ത്രാലയം.

റിയാദ്: വിപണിയില്‍ പ്രദര്‍ശിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വില മൂല്യ വര്‍ധിത നികുതി (വാറ്റ്) ഉള്‍ക്കൊള്ളുന്നതായിരിക്കണമെന്ന് സൗദി വാണിജ്യ മന്ത്രാലയം. വില്‍പ്പനയ്ക്കു വച്ചിരിക്കുന്ന സാധനങ്ങളുടെ മേല്‍ വാറ്റ് ഉള്‍പ്പെടെയുള്ള അന്തിമ വിലയാണ് പ്രദര്‍പ്പിക്കേണ്ടത്. കാണിച്ച വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുന്ന പക്ഷം പരാതിപ്പെടണമെന്നും അധികൃതര്‍ പറഞ്ഞു.

പ്രദര്‍ശിപ്പിച്ച വിലയേക്കാള്‍ ഇന്‍വോയ്സ് കൂടാനോ അധികം ഈടാക്കാനോ പാടില്ല. ഇങ്ങനെ സംഭവിക്കുന്ന പക്ഷം 19993 എന്ന നമ്പറില്‍ ജനറല്‍ അതോറിറ്റി ഫോര്‍ സകാത്ത് ആന്റ് ഇന്‍കം ടാക്‌സിനെ വിളിച്ച് വിവരം അറിയിക്കണം.

‘ബലാഗ് തിജാരി’ എന്ന ആപ്ലിക്കേഷനിലൂടെയും ഉപഭോക്താക്കള്‍ക്ക് ഇത്തരം വാണിജ്യ കേന്ദ്രങ്ങള്‍ക്കെതിരെ പരാതി നല്‍കാം. അല്ലെങ്കില്‍ 1900 എന്ന ഉപഭോക്തൃ സേവന നമ്പറിലും അറിയിക്കാമെന്ന് മന്ത്രാലയം പറഞ്ഞു.

SHARE :
folder_openTags
content_copyCategory