News Flash
X
24 മണിക്കൂറിനിടെ സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ചത് 28 പേര്‍

24 മണിക്കൂറിനിടെ സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ചത് 28 പേര്‍

personmtp rafeek access_timeSunday September 27, 2020
HIGHLIGHTS
സൗദിയില്‍ ഇന്ന് 403 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.

റിയാദ്: സൗദിയില്‍ ഇന്ന് 403 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 3,33,193 ആയി. ഇന്ന് 600 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,17,005 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 11,505 പേരാണ്. 1,032 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 4,683 ആയി.

SHARE :
folder_openTags
content_copyCategory