News Flash
X
സൗദിയില്‍ 399 പേര്‍ക്ക് കൂടി കോവിഡ്; 16 മരണം

സൗദിയില്‍ 399 പേര്‍ക്ക് കൂടി കോവിഡ്; 16 മരണം

personmtp rafeek access_timeTuesday October 27, 2020
HIGHLIGHTS
സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 399 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 426 പേര്‍ക്ക് രോഗമുക്തി നേടിതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ജിദ്ദ: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 399 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 426 പേര്‍ക്ക് രോഗമുക്തി നേടിതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 16 പേരാണ് മരിച്ചത്. മദീന(46), റിയാദ്(44) മക്ക(30), യാമ്പു(22) എന്നീ നഗരങ്ങളിലാണ് കൂടുതല്‍ രോഗികളുള്ളത്. ദമാമില്‍ പതിനഞ്ചും ജിദ്ദയില്‍ പന്ത്രണ്ടും പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. 81885 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 778 പേരുടെ നില ഗുരുതരമാണ്.

SHARE :
folder_openTags
content_copyCategory