സൗദിയില്‍ ട്രക്ക് കൊക്കയിലേക്കു മറിഞ്ഞ് മലയാളി മരിച്ചു

abaha accident

ജിസാന്‍: സൗദി അറേബ്യയിലെ അബഹ ചുരത്തിനു താഴെ ട്രക്ക് കൊക്കയിലേക്കു മറിഞ്ഞ് മലയാളി മരിച്ചു. റിയാദില്‍നിന്ന് സ്റ്റേഷനറി സാധനങ്ങളുമായി വന്ന ട്രക്ക് മറിഞ്ഞ് പുനലൂര്‍ സ്വദേശി അഷ്റഫ് (54) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയേക്ക് മൂന്ന് മണിയോടെ ആയിരുന്നു അപകടം. റെഡ്ക്രോസും ആഭ്യന്തര സുരക്ഷാ വിഭാഗങ്ങളും അഷ്റഫിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

25 വര്‍ഷമായി സൗദിയിലുള്ള അഷ്റഫ് രണ്ട് വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി വന്നത്. മൂത്ത മകളുടെ വിവാഹം ഈയിടെയാണ് കഴിഞ്ഞത്. മതാവ്: പുനലൂര്‍ കാരിയറ മുളമൂട്ടില്‍ സ്വദേശി സുബൈദാ ബീവി. പിതാവ്: ഉസ്മാന്‍ കണ്ണ് റാവുത്തര്‍. ഭാര്യ: റജീന. കുന്നിക്കോട്. മക്കള്‍: അന്‍സി, അജ്മി. മൃതദേഹം അബഹ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്.