News Flash
X
സൗദിയില്‍ നിന്ന് ഖത്തറിലേക്ക് 11 മുതല്‍ നേരിട്ടുള്ള വിമാനങ്ങള്‍; ബുക്കിങ് ആരംഭിച്ചു

സൗദിയില്‍ നിന്ന് ഖത്തറിലേക്ക് 11 മുതല്‍ നേരിട്ടുള്ള വിമാനങ്ങള്‍; ബുക്കിങ് ആരംഭിച്ചു

personmtp rafeek access_timeSaturday January 9, 2021
HIGHLIGHTS
സൗദി അറേബ്യയില്‍ നിന്ന് ഖത്തറിലേക്ക് തിങ്കളാഴ്ച്ച മുതല്‍ നേരിട്ടുള്ള വിമാനങ്ങള്‍ ബുക്ക് ചെയ്യാമെന്ന് സൗദി ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു.

ദോഹ: സൗദി അറേബ്യയില്‍ നിന്ന് ഖത്തറിലേക്ക് തിങ്കളാഴ്ച്ച മുതല്‍ നേരിട്ടുള്ള വിമാനങ്ങള്‍ ബുക്ക് ചെയ്യാമെന്ന് സൗദി ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു. ജിദ്ദയില്‍ നിന്നും റിയാദില്‍ നിന്നുമാണ് ദോഹയിലേക്ക് വിമാനങ്ങള്‍. റിയാദില്‍ നിന്ന് ആഴ്ച്ചയില്‍ നാല് വിമാനങ്ങളും ജിദ്ദയില്‍ നിന്ന് മൂന്ന് വിമാനങ്ങളുമാണുണ്ടാവുക.

ഖത്തര്‍ എയര്‍വെയ്‌സും ജനുവരി 11 മുതല്‍ ദോഹയില്‍ നിന്ന് റിയാദിലേക്ക് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ക്യുആര്‍ 1164 ബോയിങ് 787-8 വിമാനം ഉച്ചയ്ക്ക് 2.05ന് ആണ് ദോഹയില്‍ നിന്ന് പുറപ്പെടുക. ഒരു മണിക്കൂര്‍ 25 മിനിറ്റ് യാത്രയ്ക്ക് ശേഷം വൈകീട്ട് 3.30ന് ആണ് റിയാദില്‍ ലാന്റ് ചെയ്യുക. ഉപരോധത്തിന് ശേഷം സൗദിയിലേക്ക് പറക്കുന്ന ആദ്യ വിമാനമായിരിക്കും ഇതെന്നാണ് കരുതുന്നത്.

SHARE :
folder_openTags
content_copyCategory