സൗദിയില്‍ 56 പേര്‍ കൂടി കൊവിഡ് മൂലം മരിച്ചു; 4128 പേര്‍ക്ക് രോഗം

saudi covid death

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കൊവിഡ് ബാധിച്ചു മരിച്ചത് 56 പേര്‍. 4128 പേര്‍ക്കൂ കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 2642 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 2,05,929 ആയും മരിച്ചവരുടെ എണ്ണം 1,858 ആയും ഉയര്‍ന്നു. 1,43,256 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. റിയാദ്-360, ദമ്മാം-315, ഹുഫൂഫ്-217 എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍.