News Flash
X
സപ്തംബര്‍ 1ന് ഖത്തറിലെ സ്‌കൂളുകള്‍ തുറക്കും; വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ എത്തേണ്ടത് ഇങ്ങനെ

സപ്തംബര്‍ 1ന് ഖത്തറിലെ സ്‌കൂളുകള്‍ തുറക്കും; വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ എത്തേണ്ടത് ഇങ്ങനെ

personmtp rafeek access_timeTuesday August 4, 2020
HIGHLIGHTS
സപ്തംബര്‍ 1 മുതല്‍ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ക്ലാസുകളിലേക്ക് മടങ്ങിയെത്തുന്നതിന് ഘട്ടം ഘട്ടമായുള്ള പദ്ധതി പ്രഖ്യാപിച്ച് ഖത്തര്‍.

ദോഹ: സപ്തംബര്‍ 1 മുതല്‍ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ക്ലാസുകളിലേക്ക് മടങ്ങിയെത്തുന്നതിന് ഘട്ടം ഘട്ടമായുള്ള പദ്ധതി പ്രഖ്യാപിച്ച് ഖത്തര്‍. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും ഇത് ബാധകമായിരിക്കും.

ഒന്നാം ഘട്ടം
സ്പ്തംബര്‍ 1 മുതല്‍ 3 വരെ നീളുന്നതാണ് ആദ്യ ഘട്ടം. ഈ ഘട്ടത്തില്‍ ഓരോ ദിവസവും മൂന്നിലൊന്ന് കുട്ടികളാണ് ക്ലാസുകളിലെത്തുക. ആദ്യ ദിവസം എത്തുന്ന കുട്ടികള്‍ രണ്ടാം ദിവസവും മൂന്നാം ദിവസവും പോകേണ്ടതില്ല.

രണ്ടാംഘട്ടം
സ്പ്തംബര്‍ 6 മുതല്‍ 17 വരെരണ്ടാഴ്ച്ച നീളുന്നതാണ് ഈ ഘട്ടം. പഠനം ആരംഭിക്കുക രണ്ടാം ഘട്ടത്തിലാണ്. ഓരോ ആഴ്ച്ചയും 50 ശതമാനം വിദ്യാര്‍ഥികള്‍ ക്ലാസിലെത്തും. പകുതി കുട്ടികള്‍ ക്ലാസിലാവുമ്പോള്‍ ബാക്കി പകുതി ഓണ്‍ലൈനില്‍ പഠനം തുടരും.

മൂന്നാംഘട്ടം
സപ്തംബര്‍ 20 മുതല്‍ ആരംഭിക്കുന്ന ഈ ഘട്ടത്തിലാണ് സ്‌കൂളുകള്‍ 100 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുക.

Schools set for 3-phase reopening in Sept

SHARE :
folder_openTags
content_copyCategory