ഷാര്‍ജയില്‍ സൈക്കിള്‍ മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി മലയാളികള്‍

Sharjah-bicycle-thief-caught-by-malayalees

ഷാര്‍ജ: ഷാര്‍ജയില്‍ സൈക്കിള്‍ മോഷ്ടിച്ച് കടക്കാന്‍ ശ്രമിച്ച പാകിസ്താന്‍ കാരനെ മലയാളികള്‍ ഓടിച്ചിട്ട് പിടികൂടി. അല്‍ ജുബൈലിലെ മദീനാ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണ് സൈക്കിള്‍ മോഷ്ടാവിനെ പിടികൂടിയത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.

തിരക്കേറിയ സമയത്ത് സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ സൈക്കിള്‍ വച്ച് ഡെലിവറി ജീവനക്കാരന്‍ സിറാജ് വി പി കീഴ്മാടം അകത്തേയ്ക്ക് പോയതായിരുന്നു. നിമിഷങ്ങള്‍ക്കകം സാധനമെടുത്ത് തിരിച്ചുവരുന്നതിനിടയില്‍ സൈക്കിള്‍ കാണാനില്ലായരുന്നു. സിസിടിവി പരിശോധിച്ചപ്പോള്‍ പാകിസ്താനി സൈക്കിളുമയാി സ്ഥലം വിടുന്നതാണ് കണ്ടത്. ഉടന്‍ മലയാളി യുവാക്കിള്‍ പിന്നാലെ ഓടി സൈക്കിള്‍ പിറകില്‍ നിന്ന് പിടിച്ചുനിര്‍ത്തി. ചോദ്യം ചെയ്തപ്പോള്‍ ആദ്യം എതിര്‍ത്തെങ്കിലും കുടുങ്ങുമെന്നായപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

Sharjah-bicycle-thief-caught-by-malayalees1

കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഇരുപതോളം സൈക്കിളുകള്‍ പരിസരപ്രദേശത്ത് നിന്നു കാണാതായിരുന്നുവെന്ന് സിറാജ് പറഞ്ഞു. മദീന സൂപ്പര്‍മാര്‍ക്കറ്റിന്റെ ഡെലിവറി സൈക്കിളുകള്‍ മാത്രം ഒട്ടേറെ നഷ്ടപ്പെട്ടു. ഇതാദ്യമായാണ് മോഷ്ടാവില്‍ നിന്ന് സൈക്കിള്‍ തിരിച്ചുപിടിക്കുന്നത്. കൃത്യസമയത്തുള്ള യുവാക്കളുടെ ഇടപെടലാണ് മോഷ്ടാവിനെ കുടുക്കിയത്.