ഖത്തര്‍ അമീര്‍ തുര്‍ക്കിയില്‍; ഉര്‍ദുഗാനുമായി കൂടിക്കാഴ്ച്ച നടത്തും

qatar amir in turkey

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ എത്തിച്ചേര്‍ന്നു. ഖത്തര്‍-തുര്‍ക്കി ആറാമത് ഉന്നത നയതന്ത്ര സമ്മേളനത്തിനായാണ് അമീര്‍ തുര്‍ക്കിയില്‍ എത്തിയത്.

അമീര്‍ ഇന്ന് വൈകീട്ട് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തും. അങ്കാറ വിമാനത്താവളത്തില്‍ അമീറിനെ തുര്‍ക്കി ധനകാര്യ മന്ത്രി ലതിഫി അല്‍വാന്‍ സ്വീകരിച്ചു. ദോഹയില്‍ നിന്നുള്ള ഒരു ഉന്നത ബിസിനസ് നയതന്ത്ര സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്ന നിരവധി കരാറുകളില്‍ നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്കു പിന്നാലെ ഒപ്പുവയ്ക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

ഖത്തറും തുര്‍ക്കിയും തമ്മില്‍ 1972 മുതല്‍ തന്നെ സഖ്യ കക്ഷികളാണെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷമായി ആ ബന്ധം കൂടുതല്‍ ദൃഢമായിരുന്നു. അയല്‍ രാജ്യങ്ങള്‍ ഖത്തറിനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധ സമയത്ത് തുര്‍ക്കി ന്ല്‍കിയ ശക്തമായ പിന്തുണയായിരുന്നു ഇതിനു കാരണം.

2019ല്‍ തുര്‍ക്കിയില്‍ നിന്ന് ഖത്തറിലേക്കുള്ള കയറ്റുമതി മുന്‍വര്‍ഷത്തേക്കാള്‍ 10 ശതമാനമാണ് വര്‍ധിച്ചത്. 500ഓളം തുര്‍ക്കിഷ് കമ്പനികള്‍ നിലവില്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Sheikh Tamim arrives in Ankara for Qatar-Turkey Strategic Dialogue