News Flash
X
കോവിഡ് രോഗിയുമായി അടുത്തിടപഴകേണ്ടി വന്നാൽ 14 ദിവസം സ്വയം നിരീക്ഷണത്തിലിരിക്കണം

കോവിഡ് രോഗിയുമായി അടുത്തിടപഴകേണ്ടി വന്നാൽ 14 ദിവസം സ്വയം നിരീക്ഷണത്തിലിരിക്കണം

personmtp rafeek access_timeSaturday September 12, 2020
HIGHLIGHTS
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും തരത്തിൽ ഇടപഴകേണ്ടി വരുന്നവർ 14 ദിവസം നിർബന്ധമായം സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

അബുദാബി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും തരത്തിൽ ഇടപഴകേണ്ടി വരുന്നവർ 14 ദിവസം നിർബന്ധമായം സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ക്വാറന്റീൻ നിയമം പാലിക്കാത്തതും വിവാഹം, മരണം ഉൾപ്പെടെ വിവിധ സന്ദർഭങ്ങളിൽ കൂട്ടം കൂടുന്നത് വൻതോതിലുള്ള രോഗപ്പകർച്ചക്ക് കാരണമാകുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു.

നിലവിലെ കണക്കനുസരിച്ച് രോഗം ബാധിച്ചവരിൽ 62 ശതമാനം പുരുഷന്മാരും 38 ശതമാനം സ്ത്രീകളുമാണ്. വിദേശത്തുനിന്ന് എത്തിയവർ ക്വാറന്റീൻ നിയമം പാലിക്കാത്തതാണ് കഴിഞ്ഞ രണ്ട് ആഴ്ച കോവിഡ് കേസുകളുടെ എണ്ണം 12 ശതമാനം വർധിക്കാൻ കാരണമായതെന്നും അവർ വ്യക്തമാക്കി.

സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി നടത്തിയ നിർബന്ധിത കോവിഡ് പരിശോധനയിൽ 10 ശതമാനം പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അത്യാവശ്യത്തിനു മാത്രം പുറത്തുപോകുക, പുറത്തുപോകുന്നവർ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടെ ശുചിയാക്കുക തുടങ്ങിയവ ദിനചര്യയുടെ ഭാഗമാക്കണമെന്നും അവർ ഓർമിപ്പിച്ചു. ചില ഷോപ്പിംഗ് മാളുകൾ നിയമം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നിയമലംഘകർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

SHARE :
folder_openTags
content_copyCategory