News Flash
X
ഖത്തറില്‍ പെട്രോളിന് വില കൂടും; ഡീസലിന് കുറയും

ഖത്തറില്‍ പെട്രോളിന് വില കൂടും; ഡീസലിന് കുറയും

personmtp rafeek access_timeWednesday September 30, 2020
HIGHLIGHTS
പ്രീമിയം ഗ്രേഡ് പെട്രോളിന് ലിറ്റര്‍ 1.25 റിയാലാണ് ഒക്ടോബറിലെ വില.

ദോഹ: ഒക്ടോബര്‍ മാസത്തെ പെട്രോള്‍, ഡീസല്‍ വില ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചു. പെട്രോളിന് നേരിയ തോതില്‍ വില വര്‍ധിക്കുമെന്നും ഡീസലിന് വില കുറയുമെന്നും ഖത്തര്‍ പെട്രോളിയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ അറിയിപ്പില്‍ പറയുന്നു.

പ്രീമിയം ഗ്രേഡ് പെട്രോളിന് ലിറ്റര്‍ 1.25 റിയാലാണ് ഒക്ടോബറിലെ വില. മുന്‍ മാസത്തേക്കാള്‍ 5 ദിര്‍ഹം കുടുതലാണിത്. സൂപ്പറിന് 5 ദിര്‍ഹം വര്‍ധിച്ച് ലിറ്ററിന് 1.30 റിയാല്‍ ആവും.

ഡീസലിന് ലിറ്റര്‍ 1.15 റിയാലാണ് വില. സപ്തംബറിനേക്കാള്‍ 10 ദിര്‍ഹം കുറവാണിത്. സപ്തംബറില്‍ ഇന്ധന വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

Slight increase in petrol prices, diesel to cost less in October 2020


 

SHARE :
folder_openTags
content_copyCategory